എംഎല്‍എ രാഷ്ട്രീയം കളിക്കുന്നു; മൂവാറ്റുപുഴയിലെ ജപ്തി നടപടിയെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കല്‍


ഗോപി കോട്ടമുറിക്കൽ | Screengrab: മാതൃഭൂമി ന്യൂസ്‌

കൊച്ചി: മൂവാറ്റുപുഴയില്‍ ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ വീട് ജപ്തി ചെയ്ത നടപടിയെ ന്യായീകരിച്ച് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയുണ്ടായത്. എന്നാല്‍ ഗൃഹനാഥന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ തിരിച്ച് നല്‍കാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. വീട് ജപ്തി ചെയ്ത മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ് സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ അദ്ദേഹം.

മൂവാറ്റുപുഴയില്‍ ഉണ്ടായത് രാഷ്ട്രീയ പ്രേരിതമായ സംഭവങ്ങളാണ്. എംഎല്‍എ മാത്യു കുഴല്‍നടനും ഒപ്പമുണ്ടായിരുന്ന നേതാക്കളും തന്നെ വ്യക്തിപരമായി അറിയുന്ന ആളുകളാണ്. ഇവരിലാരും തന്നെ വിളിച്ച് സംസാരിച്ചില്ല. അവര്‍ തന്നെ വിളിച്ച് അറിയിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ വേറൊരു തലത്തിലേക്ക് പ്രശ്‌നങ്ങളെ എത്തിക്കാനാണ് ശ്രമം നടന്നത്. നടപടിയുടെ ഭാഗമായി ഉദ്യോഗഗസ്ഥര്‍ എത്തുമ്പോള്‍ പലപ്പോഴും വീട്ടില്‍ ആളുണ്ടാകാറില്ല. അജീഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ വീടിന്റെ താക്കോല്‍ പോലീസിനെ തിരിച്ചേല്‍പ്പിക്കുകയാണ് ബാങ്ക് ചെയ്തത്. താനാണ് നിര്‍ദേശം നല്‍കിയത്- അദ്ദേഹം പറഞ്ഞു.

കുട്ടികളെ പുറത്താക്കിയത് എന്ന് പറയുന്നത് ശരിയല്ല, അവര്‍ അവസാനമാണ് എത്തിയത്. വീടിന് മുന്നില്‍ പ്രതിഷേധവുമായി കൂടി നിന്നവരാരും അജീഷിന്റെ അവസ്ഥ പറഞ്ഞിരുന്നില്ല. ആള്‍ക്കൂട്ടത്തെ ഭയന്നാണ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് പോകാതിരുന്നത്. രാഷ്ട്രീയം കളിക്കുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് തന്നെ നേരിട്ട് വിളിക്കാമായിരുന്നുവെന്നു. നിയമപ്രകാരം ബാങ്ക് നടപടി സ്വീകരിച്ചപ്പോള്‍ ഏത് നിയമപ്രകാരമാണ് എംഎല്‍എ വാതില്‍ തുറന്നത്- ഗോപി കോട്ടമുറിക്കല്‍ ചോദിച്ചു.

ഹൃദ്രോഗിയായ അച്ഛന്‍ ജനറല്‍ ആശുത്രിയില്‍ ഐ.സി.യു.വില്‍ കിടക്കുമ്പോള്‍, ദളിത് കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളടക്കം നാല് കൊച്ചുകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തിചെയ്ത നടപടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സംഭവമറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രാത്രി പൂട്ടുപൊളിച്ച് കുട്ടികളെ വീടിനകത്തു കയറ്റി.

മൂവാറ്റുപുഴ പായിപ്ര പഞ്ചായത്ത് പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ അജേഷ്‌കുമാറിന്റെ വീടാണ് ശനിയാഴ്ച ഉച്ചയ്ക്ക് ജപ്തിചെയ്തത്. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ പേഴയ്ക്കാപ്പള്ളി ശാഖയില്‍നിന്ന് 2018-ല്‍ വായ്പയെടുത്ത ഒരുലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് കുട്ടികളെ ഇറക്കിവിട്ട് വീട് ബാങ്ക് സീല്‍ ചെയ്തത്.

നാലുതവണ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരേണ്ടിവന്നതിനാല്‍ അജേഷിന് വായ്പ കൃത്യമായി തിരിച്ചടയ്ക്കാനായില്ല. കുറച്ച് തുക പലപ്പോഴായി അടച്ചുവെന്ന് അജേഷ് പറയുന്നു. ഇപ്പോള്‍ ഒന്നരലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. സംഭവസമയത്ത് ഭാര്യ അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു.

Content Highlights: gopi kottamurikkal explains what happened in moovattupuzha issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented