തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പോലീസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്


ഫെലിക്‌സ്| മാതൃഭൂമി ന്യൂസ്

ആക്രമണം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം| Photo: Mathrubhumi news screen grab

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ധനുവെച്ചപുരം പരുത്തിവിളയിലാണ് സംഭവം. പത്തോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥയാണ്.

പരുത്തിവിള സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരിമാരായ ഷീജ, സോണിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷീജയാണ് പോലീസ് ഉദ്യോഗസ്ഥ. രണ്ടുദിവസം മുന്‍പും സ്ഥലത്ത് സമാനമായ അക്രമം നടന്നിരുന്നു. ഇതിലെ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പോലീസില്‍ അറിയിച്ചതും പരാതി നല്‍കിയതുമാണ് വീണ്ടും ആക്രമണം നടക്കാന്‍ കാരണമെന്ന് ആക്രമണത്തിന് ഇരയായവര്‍ പറയുന്നു.

രാത്രി പത്തുമണിയോടെ ആയിരുന്നു ആക്രമണം. പരിക്കേറ്റവരെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

content highlights: goonda attack in thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented