
Representational Image
കൊച്ചി: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഇന്റര്‍സിറ്റിയടക്കമുള്ള അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ്, കോട്ടയം-നിലംബുര്‍ എകസ്പ്രെസ്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
എറണാകുളം-പുണെ എക്സ്പ്രസ് (22149) രാവിലെ 8.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15-ന് പുറപ്പെടേണ്ട ട്രെയിനാണിത്. മൂന്ന് മണിക്കൂര്‍ വൈകി ഓടും. രണ്ടു മണിയോടെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എട്ടു മണിയോടെ രണ്ടു ട്രാക്കുകളിലും ട്രെയിനോടിക്കാനാകും.
കൊല്ലത്തേക്ക് സിമന്റ് കൊണ്ടുപോയ ചരക്ക് ട്രെയിനാണ് ഇന്നലെ രാത്രി ആലുവയില്‍ പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാന ബോഗികളാണ് തെന്നിമാറിയത്.
പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിന്‍
1) ഗുരുവായൂര്‍ തിരുവനന്തപുരം- ഇന്റര്‍സിറ്റി (16341).
2) എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305).
3) കോട്ടയം-നിലംബുര്‍ എകസ്പ്രെസ്(16326).
4) നിലമ്പുര്‍- കോട്ടയം എക്സ്പ്രസ്സ്(16325)
5) ഗുരുവായൂര്‍-എറണാകുളം എക്സ്പ്രെസ്(06439)
ഭാഗികമായി റദ്ദ് ചെയ്തവ
1) ഇന്നലെ(27.1.22) പുനലൂര്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട
ഗുരുവായൂര്‍ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സര്‍വിസ് അവസാനിപ്പിച്ചു.
പുറപ്പെടുന്ന സമയം പുനക്രമിച്ചവ
1) ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ്(22149), 3 മണിക്കൂര്‍ വൈകി 8.15ന് പുറപ്പെടും.
Content Highlights : Four trains, including Intercity, canceled due to derailment of goods train in Aluva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..