മോന്‍സണുമായി ബന്ധമുണ്ട്; ദൃശ്യങ്ങള്‍ ഏത് ആഘോഷത്തിന്റേതാണെന്ന് അറിയില്ല - മുന്‍ ഡിഐജി


കലൂരിലെ വീട്, മോൻസൻ മാവുങ്കൽ, ആഘോഷ ദൃശ്യം

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി വ്യക്തിപരമായിട്ട് ബന്ധമുണ്ടെന്ന് മുൻ ഡിഐജി എസ് സുരേന്ദ്രൻ. എന്നാൽ ജോൻസൺന്റെ ഒരു സാമ്പത്തിക ഇടപാടുകൾക്കും താൻ കൂട്ട് നിന്നിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തൃശ്ശൂരിലെ ഡിഐജിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് പണം കൈമാറ്റം നടന്നിട്ടുണ്ട് എന്ന ആരോപണത്തെയും എസ് സുരേന്ദ്രൻ നിഷേധിച്ചു. തന്റെ സാന്നിധ്യത്തിൽ യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും നടന്നിട്ടില്ല, പരാതിക്കാരുമായോ മോൻസൺ മാവുങ്കലുമായോ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. തന്റെ വീട്ടിൽ വെച്ച് പണം കൈമാറ്റം നടത്തി എന്നായിരുന്നു ആദ്യം പരാതിക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പരാതിക്കാർ പറയുന്നത് കാറിൽ വെച്ച് പണം കൈമാറ്റം നടത്തി എന്നാണ്. എന്നാൽ ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ല.

മോൻസൻ മാവുങ്കലിനെ വ്യക്തിപരമായിട്ട് അറിയാം. എന്നാൽ ഇയാളുടെ നിയമവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് അറിയില്ല. അയാളുടെ സാമ്പത്തിക ഇടപാടുകൾക്ക് താൻ കൂട്ട് നിന്നിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

2019ൽ കൊച്ചി പോലീസ് കമ്മീഷണറായിരിക്കുമ്പോൾ മയക്കു മരുന്നിനെതിരെയുള്ള പ്രചാരണ പരിപാടിയിൽ വെച്ചാണ് മോൻസണുമായി പരിചയപ്പെടുന്നത്. വേദിയിൽ വെച്ച് പുരാവസ്തു ശേഖരത്തിന്റെ കാര്യം മോൻസൺ പറയുകയും പിന്നീട് അത് കാണാൻ പോകുകയുമായിരുന്നു. അങ്ങനെയുള്ള ബന്ധമാണ്. അല്ലാതെ ഒരു തരത്തിലുള്ള പണമിടപാടിലും ഇടപെട്ടിട്ടില്ല. തന്റെ സാന്നിധ്യത്തിലോ നിർദ്ദേശത്തിലോ ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള ബന്ധമുണ്ട്. പല ആഘോഷങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ അത്തരത്തിലുള്ള ഏതെങ്കിലും ദൃശ്യങ്ങളിൽ ഒന്നായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആഢംബര വാഹന ഇടപാടുകളിലും മോൻസ് മാവുങ്കൽ തട്ടിപ്പ് നടത്തിയിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ആലപ്പുഴ ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കാരവാൻ അടക്കം ഏഴു കോടി രൂപയുടെ ആഢംബ വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് പണം തട്ടി എന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. നേരത്തെ മോൻസൺ നൽകിയ പരാതിയിൽ ഇദ്ദേഹത്തെ പ്രതിചേർത്തിരുന്നു.

കാരവാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 21 ആഢംബര വാഹനങ്ങൾ വ്യവസായിയുമായി കച്ചവടത്തിന് ധാരണയായിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിൽ നശിച്ച വാഹനങ്ങളായിരുന്നു ഇവയെന്ന് മനസ്സിലാക്കിയതോടെ വ്യവസായി ഇടപാടിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെ മോൻസൺ വ്യവസായിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശ പ്രകാരം വ്യവസായിയെ പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനിടെയാണ് പുതിയ റിപ്പോർട്ട് അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എസ് പിയ്ക്ക് കൈമാറിയത്.

Content highlight: Good relation with monson mavunkal, but don't know his fraud - former DGS surendran

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented