ഗോള്‍ഡണ്‍ ഗ്‌ളോബ് റേസ്: അഭിലാഷ് ടോമി മൂന്നാംസ്ഥാനത്ത് മുന്നേറുന്നു


ജി.ജ്യോതിലാല്‍

Photo: AFP

കൊല്ലം: ലോകത്തിലെ ഏറ്റവും കഠിനമായ റേസ് എന്നറിയപ്പെടുന്ന ഗോള്‍ഡണ്‍ ഗ്‌ളോബ് റേസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നേവി റിട്ട. കമാന്‍ഡര്‍ അഭിലാഷ് ടോമി മൂന്നാംസ്ഥാനത്ത് മുന്നേറുന്നു. റേസിന്റെ ഏറ്റവും കാഠിന്യമേറിയ മേഖലയായ കേപ്ടൗണ്‍-ഓസ്ട്രേലിയ-കേപ്ഹോണ്‍ മേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എവറസ്റ്റ് ഓഫ് ദ ഓഷ്യന്‍ എന്നാണിവിടം അറിയപ്പെടുന്നത്.

2018-ല്‍ നടന്ന ഇതേ മത്സരത്തിലാണ് അഭിലാഷിന് പരിക്കേറ്റതും രക്ഷപ്പെടുത്തിയതും. നാലുവര്‍ഷത്തിനുശേഷം വീണ്ടും റേസില്‍ പങ്കെടുക്കുകയാണ് അഭിലാഷ്. 18 നാവികരാണ് തുടക്കത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ പിന്‍വാങ്ങി. ശേഷിക്കുന്ന 13-ല്‍ മൂന്നാംസ്ഥാനത്താണ് അഭിലാഷ്. റേസിന്റെ 30 ശതമാനമേ പൂര്‍ത്തിയായിട്ടുള്ളൂ. 20,280 നോട്ടിക്കല്‍മൈല്‍കൂടിയാണ് അഭിലാഷിന് സഞ്ചരിക്കാനുള്ളത്.സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെസ്സാബ്ള്‍ സോലേണില്‍നിന്നാണ് റേസ് ആരംഭിച്ചത്. ഒരിടത്തും നിര്‍ത്താതെ ആരുടെയും സഹായമില്ലാതെ നൂതനയന്ത്രങ്ങളൊന്നും ഉപയോഗിക്കാതെ ചെറുബോട്ടായ യാട്ടില്‍ ഉലകംചുറ്റുന്നതാണ് മത്സരം. 1968-ല്‍ മത്സരം തുടങ്ങിയസമയത്ത് എങ്ങനെയാണ് നാവികര്‍ ലോകംചുറ്റിയത് അതേ അവസ്ഥയില്‍, വടക്കുനോക്കിയന്ത്രം, മാപ്പ് എന്നിവയുടെ സഹായത്തോടെയാണ് യാത്ര. ഇത്രയും കാലത്തിനിടയില്‍ 180 പേരാണ് ഈ യാത്ര പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്‌പെയിനിലെ കനറി, സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണ്‍, ഓസ്ട്രേലിയയിലെ ഹോബോള്‍ട്ട് എന്നിവിടങ്ങളില്‍ 10 മിനിറ്റ് നിര്‍ത്താം. ബോട്ടില്‍നിന്നിറങ്ങാന്‍ കഴിയില്ല. ഇനി കേപ്പ് ഹോണ്‍, യുറഗ്വായ് എന്നിവിടങ്ങളിലൂടെ ആരംഭിച്ചിടത്തുതന്നെ തിരിച്ചെത്തിന്ന റേസ് ഏപ്രിലിലാണ് അവസാനിക്കുക. 300 ദിവസംകൊണ്ട് 30000 മൈല്‍ എന്നതാണ് ലക്ഷ്യം.

അബുദാബിയിലെ ബയനാത്ത് ഗ്രൂപ്പാണ് അഭിലാഷ് ടോമിയുടെ മുഖ്യ പ്രായോജകര്‍. ബോട്ടിന്റെ പേരും ബയനാത്ത് എന്നാണ്. അതിനാല്‍ യു.എ.ഇ.യുടെ പതാകയും, ഇന്ത്യന്‍ നേവിയുടെ വിരമിച്ച കമാന്‍ഡറായതിനാല്‍ ഇന്ത്യന്‍ പതാകയുമാണ് ബോട്ടില്‍ പാറുന്നതെന്ന് കോഴിക്കോട് ജെല്ലിഫിഷ് വാട്ടര്‍സ്‌പോര്‍ട്സ് ഉടമ കൗഷിക് പറഞ്ഞു. അഭിലാഷിന്റെ ഇന്ത്യയില്‍നിന്നുള്ള ഏക സഹപ്രായോജകനാണ് കൗഷിക്. പായ് വഞ്ചിയില്‍
ഒറ്റയ്ക്ക് ലോകംചുറ്റുന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി.

Content Highlights: Golden Globe Race: Abhilash Tomy continues at third position


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented