'സംസാരിച്ചത് സ്വപ്നയുടെ വിഷമങ്ങള്‍'; സരിത - ജോര്‍ജ് ഫോണ്‍ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍


'ഇ.ഡി.യല്ല കാര്യം. എന്‍.ഐ.എ. പിണറായിയുടെ ടീമാ. കേരളത്തീന്നുള്ള ഉദ്യോഗസ്ഥരാ. എല്ലാം നേരിട്ട് കാണുമ്പോള്‍ പറയാം'

പി.സി.ജോർജ്

കോട്ടയം: സരിത എസ്. നായരുമായി താന്‍ സംസാരിച്ചത് സ്വപ്നാ സുരേഷ് തന്നോടു വെളിപ്പെടുത്തിയ കാര്യങ്ങളെന്ന് പി.സി. ജോര്‍ജ്. ഇതില്‍ ഒളിക്കാനൊന്നുമില്ല. ഗൂഢാലോചനയുമില്ല. സരിതയെപ്പോലെ വിഷമം നേരിടുന്ന വ്യക്തിയെന്നനിലയില്‍ സ്വപ്ന തന്നെക്കണ്ട് അവരുടെ അനുഭവം പറഞ്ഞതാണ്.

സരിത-ജോര്‍ജ് സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍

സരിത: എന്നാ ഉണ്ട് സാറേ വിശേഷം?

ജോര്‍ജ്- എന്നാ ഉണ്ട് ചക്കരപ്പെണ്ണേ വിശേഷം?

സരിത- ഒന്നുമില്ല സാര്‍, വെറുതേ ഇങ്ങനെ ഇരിക്കുന്നു.

ജോര്‍ജ്- സ്വപ്നാ സുരേഷിനെ അറിയാമോ?

സരിത: അവരുടെ അമ്മയെ അറിയാം സാര്‍. അമ്മവീടിന് അടുത്താണ്.

ജോര്‍ജ്: ആ കൊച്ചിനെ മോശമാക്കുകയാണല്ലോ, താങ്കളെപ്പോലെ?

സരിത: അതെ സാര്‍, പറയുന്നതെല്ലാം കോണ്‍ട്രവേഴ്‌സിയാക്കുന്നു.

ജോര്‍ജ്: ആ പെണ്ണിനെ നശിപ്പിച്ച് കളയുകയാണ്.

സരിത: അതെ, അവരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കണമല്ലോ സാര്‍, ചാവുന്നതിനെക്കാള്‍...

ജോര്‍ജ്: അതെ, പറയുന്നതുകേട്ട് ഞാന്‍ നടുങ്ങിപ്പോയി. മുഖ്യമന്ത്രി യു.എ.ഇ.യില്‍ ചെന്നിട്ട് മെസേജ് കൊടുത്തു. ഇവിടുന്ന് പാഴ്‌സല്‍ അങ്ങോട്ട് അയക്കണമെന്ന്. അതിനാണ് ശിവശങ്കരന്‍ ഇവളെ വിളിക്കുന്നത്. സ്‌കാന്‍ ചെയ്തപ്പോള്‍ മുഴുവന്‍ ഡോളറായിരുന്നു. ഇവിടുന്ന് അങ്ങോട്ട് കൊണ്ടുപോവുകയാണ്. മുഖ്യമന്ത്രി നേരിട്ടാണ് സാമ്പത്തിക ഇടപാട് നടത്തുന്നത്.

സരിത: സ്വപ്ന ഇപ്പോള്‍ ഇതെല്ലാം പബ്ലിഷ് ചെയ്യാന്‍ ഇരിക്കുകയാണോ?

ജോര്‍ജ്: പേടിയാ, പറയാതെ വെച്ചോണ്ടിരിക്കുകയാ പാവം.

സരിത: ഇ.ഡി. അവരെ വിളിച്ചിരുന്നുവല്ലോ ഇന്നലെ.

ജോര്‍ജ്: ഇ.ഡി.യല്ല കാര്യം. എന്‍.ഐ.എ. പിണറായിയുടെ ടീമാ. കേരളത്തീന്നുള്ള ഉദ്യോഗസ്ഥരാ. എല്ലാം നേരിട്ട് കാണുമ്പോള്‍ പറയാം.


Content Highlights: Gold smugling case Saritha - PC George phone conversation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented