കോഴിക്കോട്ട് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ആദ്യ അറസ്റ്റ് 


തട്ടിക്കൊണ്ടു പോകപ്പെട്ട ഇർഷാദ് | Image: mathrubhumi news screengrab

കോഴിക്കോട്: കുറ്റ്യാടി പേരാമ്പ്രയില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ ആദ്യ അറസ്റ്റ്. കൂത്തുപറമ്പ് സ്വദേശി മര്‍സീദ് എന്നയാളാണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇര്‍ഷാദ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലാണ്.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഉര്‍ജിതപ്പെടുത്തിയിരുന്നു. പലരെയും ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കസ്റ്റഡിയില്‍ എടുത്തയാളാണ് മര്‍സീദ്. ഇയാളെ ഞായറാഴ്ച പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷം, വീട്ടുകാര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ മര്‍സീദും ഉള്‍പ്പെട്ടിരുന്നു എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതും. മര്‍സീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Content Highlights: gold smuggling gang kidnaps youth in kozhikode, one arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented