മന്ത്രി ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവം കേരളത്തിന് നാണക്കേട്- പി.കെ.ഫിറോസ്


പി.കെ.ഫിറോസ് | Photo: facebook.com|PkFiros

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് കേരളത്തിനും മലയാളികള്‍ക്കും അപമാനമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്.

മോഷണക്കേസിലെ പ്രതികളെ പോലെ മുഖംപൊത്തി ഒരു അന്വേഷണ ഏജന്‍സി മുമ്പാകെ പോയി നില്‍ക്കേണ്ട ഒരു ഗതികേട് കേരളത്തിലെ മന്ത്രിക്ക് വന്നത് വലിയ നാണക്കേടാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ, സിപിഎമ്മോ എന്തെങ്കിലും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഇത്രദിവസം പറഞ്ഞ വിശുദ്ധ ഖുറാനും വിശ്വാസികളെ പരിചയാക്കി പിടിക്കാനും ശ്രമിച്ചതും ഇനി വിലപ്പോവില്ല. ഇന്നുപോലും മന്ത്രി ഇത് സ്ഥിരീകരിക്കാന്‍ തയ്യാറാകുന്നില്ല. എന്തിനാണ് മന്ത്രി ഇത് ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് മന്ത്രിക്ക് നെഞ്ചുവിരിച്ചുകൊണ്ട് ഒരു അന്വേഷണ ഏജന്‍സിയുടെ മുമ്പില്‍ ഹാജരാകാന്‍ സാധിച്ചില്ല. സംശയിക്കപ്പെടുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. സ്വര്‍ണക്കടത്തുകേസില്‍ മന്ത്രിക്കുളള ബന്ധത്തെ കുറിച്ചുളള സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും പി.കെ.ഫിറോസ് പറഞ്ഞു.

Content Highlights:P.K.Firos criticises K.T.Jaleel

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented