സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് കോടതി; ശിവശങ്കര്‍ ഏഴാം തീയതി വരെ കസ്റ്റഡിയില്‍


എസ്. രാഗിന്‍/ മാതൃഭൂമി ന്യൂസ്

ശിവശങ്കർ, സ്വപ്‌ന സുരേഷ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികള്‍ പരിശോധിക്കുമ്പോള്‍ സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിയുടെ വിലയിരുത്തല്‍. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

സ്വപ്‌ന സുരേഷ് കള്ളമൊഴി നല്‍കി ശിവശങ്കറെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി, എം. ശിവശങ്കറെ ഏഴാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു.

അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. സ്വപ്‌നയുടെ മൊഴി ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേസില്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൊഴി ചോര്‍ച്ചയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlights: gold smuggling case observations by court

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented