
-
തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്ത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെയുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളില്‍ നിന്നും വ്യക്തം. അഞ്ച് തവണ ശിവശങ്കര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഫോണ്‍കോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുന്‍പും ഇരുവരും തമ്മില്‍ സംസാരിച്ചുവെന്ന രേഖകള്‍ ഇതിലുണ്ട്.
സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ മന്ത്രി കെടി ജലീലിന്റെ നമ്പറും ഉള്‍പ്പെടുന്നുണ്ട്. ജൂണ്‍ മാസത്തില്‍ 9 തവണയാണ് സ്വപ്ന സുരേഷ് മന്ത്രി ജലീലുമായി സംസാരിച്ചത്. ജലീലിന്റെ പേഴ്സണല്‍ സ്റ്റാഫ് നസീറുമായും സ്വപ്ന സംസാരിച്ചു. അതേസമയം സ്വപ്നയുമായി സംസാരിച്ചതായി മന്ത്രി ജലീല്‍ സമ്മതിച്ചു. യുഎഇ കോണ്‍സുല്‍ പറഞ്ഞതുപ്രകാരം റംസാന് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ വിളിച്ചതെന്നാണ് മന്ത്രി കെടി ജലീല്‍ പറഞ്ഞത്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് പിടികൂടുന്നതിന് മുന്‍പ് ജൂണ്‍ 24നും 26നും സ്വര്‍ണം വന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളില്‍ സരിത്തും സ്വപ്നയും യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
സ്വപ്ന ഒളിവില്‍ പോവുന്നതിന് തൊട്ടുമുന്‍പ് സെക്രട്ടറിയേറ്റിന് സമീപത്ത് ഉണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്നതിന്റെ ടവര്‍ ലൊക്കേഷനും ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..