
സ്വപ്ന സുരേഷ് | Photo: facebook.com|krishnakumarswapna
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ. കേസിൽ അറസ്റ്റിലായ പ്രതികൾ കടത്തികൊണ്ടുവന്ന സ്വർണം വാങ്ങിയത് ഇദ്ദേഹമാണെന്നാണ് കണ്ടെത്തൽ.
മലപ്പുറത്തെ എസ്എസ് ജ്വല്ലറി ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദുബായിൽ നിന്ന് സ്വർണക്കടത്ത് സംഘം സ്വർണം എത്തിച്ചത് ജ്വല്ലറികൾക്ക് വിൽക്കാനാണ്.
സ്വർണക്കടത്തിനായി സമാഹരിച്ചത് എട്ട് കോടിരൂപയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റമീസ്, ജലാൽ, ഹംജത് അലി ,സന്ദീപ് എന്നിവരാണ് പണം സമാഹരിച്ചത്. ഇതിൽ ജലാൽ ആണ് ജ്വല്ലറികളുമായി ചേർന്ന് കരാറുണ്ടാക്കിയത്. സ്വർണക്കടത്തിന് പണം മുടക്കിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വർണക്കടത്തിലൂടെ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: Gold smuggling case: Jewelry owner in custody:
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..