സ്വര്‍ണക്കടത്ത് കേസ്: അജി കൃഷ്ണന്റെ താത്പര്യം സംശയകരമെന്ന് സര്‍ക്കാര്‍ കോടതിയില്‍


By ബിനില്‍ / മാതൃഭൂമി ന്യൂസ് 

1 min read
Read later
Print
Share

സ്വപ്‌ന സുരേഷ്| Photo: Mathrubhumi

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ ഹര്‍ജിക്കാരന്‍ അജികൃഷ്ണനെതിരേ സര്‍ക്കാര്‍. കേസിലെ പ്രതി സ്വപ്‌നയ്ക്ക് ജോലി നല്‍കിയ വ്യക്തിയാണ് അജികൃഷ്ണനെന്നും ഹര്‍ജിക്കാരന്റെ താത്പര്യം സംശയകരമാണെന്നും അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയില്‍ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഉന്നതര്‍ക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് തടസ്സവാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് 15-നാണ് തടസ്സവാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി അവസരം നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ വിശദാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് എച്ച്.ആര്‍.ഡി.എസിന്റെ ഭാരവാഹിയായ അജികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സംസ്ഥാനസര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ തന്നെ കോടതിയില്‍ ഉന്നയിച്ചു. ഇതോടെ ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തടസ്സവാദങ്ങളുണ്ടെങ്കില്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

അജികൃഷ്ണനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പല വിവരങ്ങളും മറച്ചുവെച്ചാണ് അജികൃഷ്ണന്‍ ഹര്‍ജിയുമായി കോടതിയിലെത്തിയത്. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ വ്യക്തിയാണ് അജി. ഇദ്ദേഹത്തിന്റെ താത്പര്യംതന്നെ സംശയകരമാണെന്നും അഡ്വക്കറ്റ്‌ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തന്നെ നിരാകരിച്ചിട്ടുള്ളതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Content Highlights: gold smuggling case; government against the petitioner in court

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PK Sreemathi

1 min

'എന്നാലും എന്റെ വിദ്യേ'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി ശ്രീമതി ടീച്ചര്‍

Jun 7, 2023


mv govindan

1 min

എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതികപ്പിഴവല്ല; SFIക്കെതിരെ വലിയ ഗൂഢാലോചന നടന്നു- എം.വി ഗോവിന്ദന്‍

Jun 7, 2023


arikomban

അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥ; ഉന്മേഷവാന്‍, ഭക്ഷണംകഴിക്കുന്നു

Jun 8, 2023

Most Commented