ഗണ്‍മാന്‍ ജയ്‌ഘോഷിന്റെ നിയമനത്തിൽ ദൂരൂഹത


-

തിരുവനന്തപുരം: യുഎഇ കോണ്‍സണ്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിന്റെ നിയമനത്തില്‍ ദൂരൂഹത. 2020 ജനുവരി എട്ടിനാണ് ജയ്‌ഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയത്.

ഒരു വര്‍ഷത്തേക്ക് കൂടി ജയ്‌ഘോഷിന്റെ കാലാവധി നീട്ടിയത് ഡി.ജി.പിയുടെ ഉത്തരവിലൂടെയാണ്. ചട്ടലംഘനമെന്ന ആരോപണം ഉയര്‍ന്നതോടെ ജയ്‌ഘോഷിന്റെ നിയമന ഉത്തരവ് അടക്കം പോലീസ് വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി.

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ലാതെയായിരുന്നു ജയ്‌ഘോഷിനെ നിയമിച്ചത്. സ്വര്‍ണക്കടത്തുകേസില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് കസ്റ്റംസും എന്‍.ഐ.എയും അന്വേഷിച്ചുവരികയാണ്.

ആത്മഹത്യശ്രമത്തിനിടെ പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.ആര്‍. ജയഘോഷിനെകണ്ട് ഐ.ബി. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ശേഖരിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യശ്രമം.

ഇതില്‍ ദുരൂഹതയുള്ളതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്നു ജയഘോഷ്. ഇയാള്‍ക്ക് കോണ്‍സുലേറ്റിലെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. സ്വര്‍ണം പിടിച്ച ദിവസവും ജയഘോഷ് സ്വപ്നയും സരിത്തുമായും ഫോണില്‍ സംസാരിച്ചിരുന്നു. ജയഘോഷിനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതിനിടെയാണ് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. സ്വര്‍ണക്കടത്ത് പുറത്തായതുമുതല്‍ ഇയാള്‍ പരിഭ്രാന്തനായിരുന്നു. പരസ്പരവിരുദ്ധമായാണു സംസാരിച്ചത്.

ഇയാള്‍ക്കൊപ്പം ജോലിചെയ്തിരുന്ന നാഗരാജിന്റെ ഇടപാടുകളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ജയഘോഷിനെ ആശുപത്രിയില്‍നിന്നു വിട്ടയയ്ക്കുമ്പോള്‍ കസ്റ്റംസും എന്‍.ഐ.എ.യും ചോദ്യംചെയ്യും. ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights:Gold smuggling case: Controversy over Consul General Gunman's appointment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented