സ്വര്‍ണക്കടത്ത്: എല്ലാവിവരങ്ങളും പുറത്തുവരും; ആരുടെ നെഞ്ചിടിപ്പാണ് ഉയരുന്നതെന്ന് കാണാം- മുഖ്യമന്ത്രി


കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നത് ? ഇതാണോ മാധ്യമ ധര്‍മമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ പറഞ്ഞതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എന്താണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നത്? ഇതാണോ മാധ്യമ ധര്‍മമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ വിവരങ്ങളും പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് അപ്പോള്‍ കാണാം. തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ല. എന്നാല്‍, മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്ത രീതി തന്നെയും തന്റെ ഓഫീസിനെയം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ്. കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെക്കുറിച്ച് സംശയമുണ്ടാക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിലൊന്നും തനിക്ക് ഒരു തരത്തിലുള്ള ആശങ്കയുമില്ല. രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടാവും. അതിന് കൂട്ടുനില്‍ക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഏത് അന്വേഷണവും നടക്കട്ടെ. ഗൗരവമുള്ള കേസാണ് ഇതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലും എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നാണ് താന്‍ പറഞ്ഞത്.

വാര്‍ത്താ സമ്മേളനങ്ങളില്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് മാത്രം പറയാനാണ് ശ്രമിക്കുന്നത്. ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രീയം നോക്കാതെ രംഗത്തിറങ്ങിയ പലര്‍ക്കും മനപ്രയാസമുണ്ടാകും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടത് അതാണെങ്കില്‍ അതിനും തയ്യാറാണ്. സ്വര്‍ണക്കടത്ത് കേസില്‍ താനും സര്‍ക്കാരും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായാണ് എം ശിവശങ്കര്‍ സസ്‌പെന്‍ഷനില്‍ കഴിയുന്നത്. അതില്‍ നിങ്ങള്‍ തൃപ്തരല്ല. നിങ്ങളെ ഈവഴിക്ക് പറഞ്ഞുവിട്ടവര്‍ക്കും തൃപ്തി വന്നിട്ടില്ല. അത് വരണമെങ്കില്‍ താന്‍ ഈ കസേര ഒഴിയണം. അത് നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും അതിനൊക്കെ മറുപടി നാളെ പറയാമെന്നും അല്ലെങ്കില്‍ ചോദ്യങ്ങളെ ഭയന്ന് താന്‍ പൊയ്ക്കളഞ്ഞുവെന്ന ആരോപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Gold smuggling case CM Pinarayi Vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented