-
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ അഞ്ച് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തു. എന്നാൽ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സൂചന.
കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളെക്കുറിച്ച് വിശദമായ മൊഴിയെടുക്കുന്നതിനാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് വിളിച്ചുവരുത്തിയത്. സ്വപ്നയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
കൊച്ചി കസ്റ്റംസ് ഓഫീസിൽ രാവിലെ പത്തര മുതൽ വൈകീട്ട് മൂന്നര വരെയാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത്. മൊഴി വിശദമായി പരിശോധിച്ച ശേഷം കസ്റ്റംസ് തുടർനടപടികളിലേക്ക് നീങ്ങും.
സ്വർണ്ണം പിടിച്ചെടുത്ത ജൂലായ് അഞ്ച് മുതൽ തന്നെ അനിൽ നമ്പ്യാരും സ്വപ്ന സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വർണ്ണം എത്തിയശേഷം വിട്ടുകിട്ടാനടക്കം അനിൽ നമ്പ്യാരുടെ സഹായം തേടിയെന്ന് സ്വപ്ന തന്നെ മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിൽ കൃത്യത വരുത്തുന്നതിനായാണ് അനിൽ നമ്പ്യാരുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തിയത്.
content hgihlights:gold smuggling case, anil nambiar appeared before the customs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..