തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ദിവ്യ എന്ന അഭിഭാഷകയ്ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍, സിം കാര്‍ഡ്,  പാസ്‌പോര്‍ട്ട്, ഇതുവരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാങ് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും ഹാജരാക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ഇവര്‍ക്ക് എങ്ങനെയാണ് ബന്ധമെന്ന് വ്യക്തമല്ല. ഈ കേസില്‍ ഇതുവരെ ഇവരുടെ പേര് ഉയര്‍ന്ന് വന്നിരുന്നില്ല.  അവര്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ ധാരണ ഇല്ലെന്നാണ് വിവരം.