അർജുൻ ആയങ്കി:https:||www.facebook.com|Arjun Aayanki
കണ്ണൂര്‍: സ്വര്‍ണക്കടത്തും കൊള്ളയും നടത്തുന്ന അര്ജുന് ആയങ്കി ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തെ കുന്നിന് മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് തേടി നടന്ന തെളിവാണ് ഈ കാര്‍.
മൂന്ന് ദിവസം മുമ്പ് അഴീക്കല്‍ പോര്‍ട്ടിന് സമീപം ഈ കാര്‍ കണ്ടെത്തിയിരുന്നു. പിന്നീട് കാണാതായി. അതേ കാറാണ് പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തെ കുന്നിൻ മുകളില്‍ കണ്ടെത്തിയത്. ആരും പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് കാറിന്റെ നമ്പര്‍പ്ലേറ്റ് അഴിച്ചുമാറ്റിയതെന്ന് കരുതുന്നു.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവായിരുന്ന സി സജേഷിന്റേതാണ് കാര്‍. ഈ കാറാണ് അര്ജുന് ആയങ്കി കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നമ്പര്‍പ്ലേറ്റ് അഴിച്ചുമാറ്റിയ കാറിന്റെ എന്ജിന് നമ്പറും ഷാസി നമ്പറും പരിശോധിച്ച് പോലീസ് കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സജേഷിന് ഇത്തരത്തില്‍ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. കാര്‍ വാങ്ങിയ അന്നുമുതല്‍ ഉപയോഗിച്ചിരുന്നത് അര്ജുന് ആയങ്കിയാണെന്നാണ് വ്യക്തമാകുന്നത്. നേരത്തേ അഴീക്കൽ നിന്ന് കാര്‍ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയത്.
ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും ക്വട്ടേഷന്‍ സംഘാംഗമായ അര്ജുന് ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജീഷ് പരാതി കൊടുത്തിട്ടുളളത്.
Content Highlights: Gold smiggling, Arjun Ayanki, Ramanattukara accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..