കണ്ണൂര്‍: സ്വര്‍ണക്കളളക്കടത്ത് സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡി.വൈ.എഫ്.ഐ. നേതാവിന്റേത്. കാറുടമ സജേഷ് ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ് സജേഷ്. സജീവ സി.പി.എം. പ്രവര്‍ത്തകനാണ്.

സജേഷിന് ഇത്തരത്തില്‍ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. കാര്‍ വാങ്ങിയ അന്നുമുതല്‍ ഉപയോഗിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണെന്നാണ് വ്യക്തമാകുന്നത്. 

നേരത്തേ അഴീക്കോട് നിന്ന് കാര്‍ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയത്. ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നും  വ്യക്തമായതിന് ശേഷമാണ് പരാതി അദ്ദേഹം കൊടുത്തിട്ടുളളത്. 

Content Highlights: gold smuggling and robbery kannur