കോഴിക്കോട്: സ്വര്‍ണ കടത്ത് കേസിലെ പ്രതികളുമായുള്ള സി.പി.എം-ഡി.വൈ.എഫ്.ഐ. ബന്ധം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ടി.സിദ്ദിഖ്. സ്വര്‍ണകടത്ത് കേസില്‍ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും പോലുള്ളവര്‍ സി.പി.എമ്മിന്റെ ഡിഫന്‍സ് സ്‌ക്വാഡില്‍ ഉള്ളവരാണ്‌. സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനുള്ള കേന്ദ്രങ്ങളാണെന്നും അടിമുടി ക്വട്ടേഷന്‍വത്കരണം നടക്കുന്ന പാര്‍ട്ടിയാണ്‌ സി.പി.എം. എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊള്ള സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും സി.പി.എമ്മിന്റെ വളര്‍ത്ത് പുത്രന്മാരാണ്‌. ഒരിക്കലും പിരിയാന്‍ കഴിയാത്തത്ര ബന്ധമാണ് ക്വട്ടേഷന്‍ സംഘവുമായി സി.പി.എമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്വട്ടേഷന്‍  സംഘങ്ങളുമായി ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്താനും അവരെ ഇത്തരം ബന്ധങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രതിരോധത്തിലായതിന് പിന്നാലെയാണ് ഈ നടപടി. 

Content Highlights: Gold Smuggling and Quotation; T Siddique MLA Criticise CPIM