സുരക്ഷാ അനുമതിയില്ല; ടാഗോര്‍ഹാളില്‍ ഗോവാ ഗവര്‍ണറുടെ പരിപാടി റദ്ദാക്കി


പത്താമത് ഫ്രെയിം-24 ഗ്ലോബല്‍ അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു ഗവര്‍ണര്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്.

ഇവിടം സുരക്ഷിതമല്ല... ഗോവാ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പങ്കെടുക്കുന്ന പരിപാടി നിശ്ചയിച്ചിരുന്ന ടാഗോർ സെന്റിനറി ഹാളിലെ സ്റ്റേജിൽനിന്ന് ജീവനക്കാരന് വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. സമീപം.

കോഴിക്കോട്: സുരക്ഷാകാരണങ്ങളാല്‍ പോലീസ് അനുമതി നല്‍കാത്തതിനാല്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കേണ്ട പരിപാടിയില്‍ ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പങ്കെടുത്തില്ല. വേദിയില്‍ ചോര്‍ച്ചയുണ്ടായതും പരിപാടിക്ക് സ്റ്റേജ് ഒരുക്കുമ്പോള്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റതുമാണ് പ്രശ്‌നം സൃഷ്ടിച്ചത്. പരിപാടിക്കായി വേദി ഒരുക്കുന്നതിനിടെയാണ് ഇലക്ട്രിക്കല്‍ ജോലിചെയ്യുന്ന ആള്‍ക്ക് ഷോക്കേറ്റത്.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ പരിപാടിക്ക് ഇലക്ട്രിക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടണം. പി.ഡബ്ല്യു.ഡി.യുടെ ഇലക്ട്രിക്കല്‍ വിങ്ങാണ് ഇത് നല്‍കേണ്ടത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ഷോക്കിനിടയാക്കിയ ചോര്‍ച്ചയും പരിശോധിച്ച പി.ഡബ്ല്യു.ഡി. അധികൃതര്‍ വൈകിയവേളയില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. സുരക്ഷാചുമതലയുള്ള പോലീസ്, വിവരം ഗവര്‍ണറുടെ പ്രോട്ടോകോള്‍ ഓഫീസര്‍മാരെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ യാത്രയ്ക്ക് ഒരുങ്ങിനിന്ന ഗവര്‍ണറെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍ വിലക്കി. പത്താമത് ഫ്രെയിം-24 ഗ്ലോബല്‍ അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു ഗവര്‍ണര്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്.

വൈകുന്നേരത്തെ തിരക്കുള്ള സമയത്ത് അകമ്പടിവാഹനങ്ങളുടെ നിര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ തിരക്കൊഴിഞ്ഞ വഴിയിലൂടെ യാത്ര സജ്ജീകരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. അവസാനനിമിഷം ഗവര്‍ണറുടെ പരിപാടി മാറ്റിവെച്ചത് സംഘാടകരെയും ബുദ്ധിമുട്ടിലാക്കി. ശനിയാഴ്ച വൈകീട്ട് നാലിന് തുടങ്ങേണ്ട പരിപാടി ഒടുവില്‍ ആറുമണിക്കുശേഷം മറ്റൊരു പരിപാടിയില്‍നിന്ന് തിരക്കിട്ടെത്തിയ എം.എല്‍.എ. തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു. അടുത്തിടെ രണ്ടുഘട്ടങ്ങളിലായി രണ്ടുകോടി ചെലവഴിച്ചാണ് കോര്‍പ്പറേഷന്‍, ടാഗോര്‍ഹാളിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയതോടെ ഇതിന്റെ ശോച്യാവസ്ഥ വീണ്ടും ചര്‍ച്ചയാവുകയാണ്.

Content Highlights: Goa governor PS sreedharan pillai kozhikode tagore hall


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented