
Pramod Sawant| Photo - PTI
പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഹോം ഐസൊലേഷനാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. തനുമായി അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീട്ടിലിരുന്ന് ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കുമെന്നാണ് പ്രമോദ് സാവന്ത് വ്യക്തമാക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുമായും റവന്യു മന്ത്രിയുമായും പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
കോവിഡ് പോസിറ്റീവാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍.
ഗോവയില്‍ ഇതുവരെ 18,000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു.
Content Highlights: Goa Chief Minister Pramod Sawant Tests Covid Positive, In Home Isolation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..