കുറ്റ്യാടി (കോഴിക്കോട്): ഗ്ലാസ് മാര്‍ട്ട് സ്ഥാപനത്തില്‍ അടുക്കിവെച്ചിരുന്ന ഗ്ലാസുകള്‍ മറിഞ്ഞുവീണ് വ്യാപാരി മരിച്ചു. കുറ്റ്യാടി-വയനാട് റോഡില്‍ സമീറ ഗ്ലാസ്മാര്‍ട്ട് ഉടമ വടക്കത്താഴ ജമാല്‍ (50) ആണ് മരിച്ചത്. അപകടത്തില്‍ മകന്‍ ജംഷീറിനും പരിക്കുണ്ട്.
വ്യാഴാഴ്ച രാവിലെ കട തുറക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് അപകടം. ഗ്ലാസിനടിയില്‍ കുടുങ്ങിയ ജമാലിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്.
Content Highlights: glass mart merchant dies in kuttiadi,kozhikode