ഗീത ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി അംഗത്വം


വാഷിങ്ടണ്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ ഗീത ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് അംഗത്വം. ഏപ്രില്‍ 18ന് പുറത്തിറക്കിയ അംഗത്വ പട്ടികയില്‍ ഗീത ഗോപിനാഥിന് പുറമേ പരാഗ് എ. പഥക്, ഗുരീന്ദര്‍ എസ്. സോഗി എന്നീ ഇന്ത്യക്കാരും അംഗങ്ങളായിട്ടുണ്ട്.

ലേകത്തിലെ പ്രമുഖരായ ചിന്തകരും ശാത്രജ്ഞരുമടക്കമുള്ളവര്‍ അംഗങ്ങളായിരിക്കുന്ന അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ അംഗത്വം നേടുക എന്ന അപൂര്‍വ നേട്ടമാണ് ഗീത ഗോപിനാഥ് കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലാണ് ഗീതാ ഗോപിനാഥിന് അംഗത്വം ലഭിച്ചിരിക്കുന്നത്.

നാഷണല്‍ ബ്യൂറോ ഓഫ് എകണോമിക് റിസര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്റ് മൈക്രോ എകണോമിക്‌സ് പ്രോഗ്രാമിന്റെ കോ-ഡയറക്ടറായ ഗീതയുടെ ഗവേഷണങ്ങള്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്റ് മൈക്രോ എക്കണോമിക്‌സിലാണ്. ബോസ്റ്റണ്‍ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ വിസിറ്റിങ്ങിങ് സ്‌കോളര്‍, അമേരിക്കൻ എകണോമിക് റിവ്യൂ കോ- എഡറ്റര്‍, റിവ്യൂ ഓഫ് എക്കണോമിക്‌സ് സ്റ്റഡീസ് മാനേജിങ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

"അക്കാദമി അംഗത്വം എന്നത് ഒരു അംഗീകാരം മാത്രമല്ല ഒരു അവസരവും ഉത്തരവാദിത്വവുമാണ്." അമേരിക്കന്‍ അക്കാദമി പ്രസിഡന്റ് ജൊനാഥന്‍ എഫ്. ഫാന്റന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. ഒക്ബറില്‍ കേംബ്രിഡ്ജില്‍ നടക്കുന്ന ചടങ്ങില്‍ അംഗത്വം ഔപചാരികമായി നല്‍കും.

കണ്ണൂര്‍ സ്വദേശി ടി.വി. ഗോപിനാഥന്റെയും വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണ് ജനിച്ചു വളര്‍ന്നത്. ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് രണ്ടാമത്തെ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം നേടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented