സ്റ്റോപ്പില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ബെല്ലടിച്ചു; ബസ് മുന്നോട്ടെടുത്തു, വിദ്യാര്‍ഥിനി തെറിച്ചുവീണു


പ്രതീകാത്മകചിത്രം| Photo: Mathrubhumi

കടുത്തുരുത്തി: ബസില്‍നിന്ന് വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിനിടെ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞു കണ്ടക്ടര്‍ ഡബിള്‍ബെല്ലടിച്ചു. മുന്നോട്ടെടുത്ത ബസില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണ വിദ്യാര്‍ഥിനിക്കു പരിക്കേറ്റു. കുട്ടികള്‍ ഇറങ്ങാനായി വാതില്‍പ്പടിയില്‍ നില്‍ക്കുമ്പോഴാണ് കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുന്നത്. ഇതോടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഈ സമയത്താണ് മുന്നില്‍നിന്നിരുന്ന വിദ്യാര്‍ഥിനി പുറത്തേക്കു തെറിച്ചുവീഴുന്നത്. സംഭവംകണ്ട അധ്യാപിക ബെല്ലടിച്ചു ബസ് നിര്‍ത്തിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. അല്‍പംകൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ കുട്ടിയുടെമേല്‍ ബസ് കയറുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ബസ് പോലീസ് പിടിച്ചെടുത്തു.

കടുത്തുരുത്തി ഐ.ടി.സി. ജങ്ഷനില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കല്ലറ വഴി കോട്ടയം-വൈക്കം റൂട്ടില്‍ ഓടുന്ന ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി വീണത്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കല്ലറ തെക്കേപ്ലാച്ചേരില്‍ ആല്‍ബീന ലിസ് ജെയിംസിനാണ് (17) ബസില്‍നിന്നുവീണു പരിക്കേറ്റത്. ബസ് ഡ്രൈവര്‍ കല്ലറ നികര്‍ത്തില്‍ സുമേഷ് ശിവനെ (38) അറസ്റ്റുചെയ്തു.

ഐ.ടി.സി. ജങ്ഷനില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് സ്ഥിരം സ്റ്റോപ്പുള്ളതാണ്. കണ്ടക്ടര്‍ ബെല്ലടിക്കാന്‍ തയ്യാറാകാത്തതിനാല്‍ പലപ്പോഴും ഇവിടത്തെ സ്റ്റോപ്പിലെത്തുമ്പോള്‍ യാത്രക്കാരായ അധ്യാപകര്‍ ബെല്ലടിച്ചാണ് ബസ് നിര്‍ത്തിക്കാറ്. വെള്ളിയാഴ്ച ഇവിടെയെത്തിയപ്പോള്‍ സ്‌കൂളിലെ അധ്യാപിക തന്നെ ബെല്ലടിച്ചു ബസ് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ അധ്യാപികയും ഒപ്പമുണ്ടായിരുന്ന മറ്റൊരു അധ്യാപികയും ബസില്‍നിന്നുകൊണ്ടുതന്നെ വിദ്യാര്‍ഥികളെ ഇറക്കുമ്പോഴാണ് ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞു കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുന്നത്. ഇതിനിടെയാണ് ഡോറില്‍നിന്നിരുന്ന വിദ്യാര്‍ഥിനി താഴേക്ക് തെറിച്ചുവീഴുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ബസിലുണ്ടായിരുന്ന അധ്യാപിക ഇതുകണ്ട് ബെല്ലടിച്ചു ബസ് നിര്‍ത്തിച്ചു.

തുടര്‍ന്ന് മറ്റു യാത്രക്കാരും ബസ് ജീവനക്കാര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ബസിന്റെ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്താണ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കണ്ടക്ടറെയും പ്രതിചേര്‍ക്കുമെന്നും എസ്.ഐ.വിബിന്‍ ചന്ദ്രന്‍ അറിയിച്ചു.

വെള്ളിയാഴ്ച അപകടമുണ്ടായ സംഭവത്തിലും കണ്ടക്ടര്‍ പ്രധാന കുറ്റക്കാരനാണെന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും യാത്രക്കാരും പറഞ്ഞത്. ഇയാള്‍ക്കെതിരേ കേസെടുക്കണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വൈക്കം ജോയിന്റ് ആര്‍.ടി.ഒ. ഇന്‍ചാര്‍ജ് പി.ജി.കിഷോര്‍ പറഞ്ഞു.

Content Highlights: girl student get injured by falling from bus

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented