കൈവരികളില്ലാത്ത പാലത്തില്‍നിന്ന് പെണ്‍കുട്ടി മണിമലയാറ്റിലേക്ക് വീണു; അഭ്ഭുതകരം ഈ രക്ഷപ്പെടല്‍


ഓരുങ്കൽക്കടവ് പാലത്തിൽനിന്ന് 20 അടി താഴ്ചയിലേക്ക് വീണ ഭാഗം ഉമ്മയുടെ സാന്നിധ്യത്തിൽ ആറുവയസ്സുകാരി ഷഹാന ചൂണ്ടിക്കാണിക്കുന്നു

എരുമേലി: കൈവരികളില്ലാത്ത പാലത്തില്‍നിന്ന് 20 അടി താഴ്ചയില്‍ മണിമലയാറ്റിലേക്ക് വീണിട്ടും പരിക്കേതുമില്ലാതെ ഷഹാനയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍.

മകള്‍ ഷഹാനയുടെ കണ്ണില്‍ കരടുവീണതിനെ തുടര്‍ന്ന് ഓരുങ്കല്‍കടവ് പാലത്തിലൂടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഉമ്മ അന്‍സല്‍ന. കാഞ്ഞിരപ്പള്ളിയിലേക്കുള്ള എരുമേലി-കുറുവാമൂഴി സമാന്തരപാതയിലെ ഓരുങ്കല്‍ കടവ് പാലത്തിലൂടെയാണ് യാത്ര. പ്രളയത്തില്‍ കൈവരികള്‍ തകര്‍ന്ന പാലത്തിലൂടെ ഉമ്മയ്ക്കൊപ്പം നടന്ന ഷഹാന എതിരേ വാഹനം എത്തിയപ്പോള്‍ കാല്‍വഴുതി ആറ്റിലേക്കുവീണു.



ശനിയാഴ്ച പകല്‍ മൂന്നുമണിക്കായിരുന്നു സംഭവം. പാലത്തിന് കൈവരികളുണ്ടായിരുന്നില്ല. കുട്ടി വെള്ളത്തില്‍ വീഴുന്നതുകണ്ട് ഉമ്മയും അടുത്തുണ്ടായിരുന്നവരും പേടിച്ച് നിലവിളിച്ചു. നാലടിയോളംതാഴ്ചയില്‍ വെള്ളം കെട്ടിക്കിടക്കുന്നതും പാറക്കൂട്ടം നിറഞ്ഞതുമായ ഭാഗവുമാണിത്. ആറ്റില്‍ കുത്തൊഴുക്കില്ലാഞ്ഞതും അപകടതീവ്രതകുറച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ, കുട്ടി തനിയെ കരയ്ക്കുകയറി. പരിക്കെന്നുപറയാന്‍, ഇടതുകാലില്‍ ഒരുപോറല്‍ മാത്രം.

എരുമേലി-കാഞ്ഞിരപ്പള്ളി സമാന്തര പാതയില്‍ മണിമലയാറിന് കുറുകെയാണ് ഓരുങ്കല്‍കടവ് പാലം. ഇതിന് സമാനമാണ് മറ്റിടങ്ങളും. പ്രളയശേഷം മൂക്കംപെട്ടി, എയ്ഞ്ചല്‍വാലി, ഓരുങ്കല്‍, അരയാഞ്ഞിലിമണ്‍, കോസ്വേകളുടെ കൈവരികള്‍ തകര്‍ന്ന് യാത്ര ദുസ്സഹമാണ്. പ്രദേശത്ത് വഴിവിളക്കുകളുമില്ല. കൈവരിയില്ലാത്ത പാലത്തില്‍നിന്ന് ആറ്റില്‍ കുട്ടി വീണ സംഭവത്തില്‍ രക്ഷയുടെ ആശ്വാസമുണ്ടെങ്കിലും കാഴ്ചയുടെ ഭീതി മാറിയിട്ടില്ല സമീപവാസികള്‍ക്ക്. ഓരുങ്കല്‍ കടവില്‍ ആറ്റുതീരത്ത് വഴിയോരക്കച്ചവടം നടത്തിയാണ് പിതാവ് നൗഷാദ് കുടുംബം പുലര്‍ത്തുന്നത്.

Content Highlights: girl rescued from river in erumeli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented