പാലക്കാട്: പട്ടാമ്പി കരിമ്പനക്കടവിലെ ബിവറേജ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ പെൺകുട്ടിയെ വരി നിർത്തിയതായി പരാതി. പെൺകുട്ടിയുടെ അച്ഛനാണ് വരി നിർത്തിയതെന്നും തിങ്കളാഴ്ച ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും തൃത്താല പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ഔട്ട്ലെറ്റിലെ വരിയിൽ 15 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെയാണ് നിർത്തിയത്. കുട്ടി വരിയിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വരിയിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും ഇയാൾ കുട്ടിയെ മാറ്റിനിർത്താൻ തയ്യാറായിരുന്നില്ലെന്നും തൃത്താല മാട്ടായി സ്വദേശിയാണ് കുട്ടിയുടെ അച്ഛനെന്നും പോലീസ് പറഞ്ഞു.
Content Highlights: father made his daughter queue for liquor at a Palakkad beverage outlet
Published: 14 Apr 2025, 09:35 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented