അഭിരാമിക്ക് നൽകിയ വാക്സിൻ ഫലപ്രദമായിരുന്നെന്ന് നിഗമനം; ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് പരിശോധനാഫലം


അഭിരാമി, അഭിരാമിയുടെ മാതാപിതാക്കളായ ഹരീഷും രജനിയും ദുഃഖം താങ്ങാനാവാതെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി മുറ്റത്ത്‌| Photo: Mathrubhumi

കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവത്തില്‍ പെൺകുട്ടിക്ക് നൽകിയ വാക്സിൻ ഫലപ്രദമായിരുന്നുവെന്ന് നിഗമനം. കുട്ടിയുടെ ശരീരത്തിൽ മികച്ച രീതിയിൽ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലമാണ് ലഭിച്ചത്.

ഓഗസ്റ്റ് 13നായിരുന്നു ഏഴാം ക്ലാസുകാരി അഭിരാമിയെ വീടിന് സമീപത്ത് വെച്ച് നായ കടിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.

അഭിരാമിയെ നാട് കണ്ണീരോടെ യാത്രയാക്കി. അനിയൻ കാശിനാഥൻ അന്ത്യകർമ്മങ്ങൾ നടത്തി.

Content Highlights: Girl Dies of Rabies After Being Bitten by Stray Dog


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented