തിരുവനന്തപുരം: പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഭവ്യാ സിങ് (16) ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ചു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

താമസിക്കുന്ന ഫ്‌ളാറ്റില്‍നിന്ന് വീണ കുട്ടിയെ ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവടിയാറിലെ ഫ്‌ളാറ്റിലെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി വീണത്.

മുഖ്യമന്ത്രി അനുശോചിച്ചു

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റ മകള്‍ ഭവ്യയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

content highlights:Girl dies after falling from flat