ഗുരുവായൂരില്‍നിന്ന് മടങ്ങിയ കുടുംബത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചു;മുത്തശ്ശിയും കുഞ്ഞും മരിച്ചു


കൃഷ്ണകുമാരി, ജാനകി, കൊല്ലം ബൈപ്പാസിൽ ചൊവ്വാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ട കാർ

കൊല്ലം: ബൈപ്പാസില്‍ കാവനാട് മുക്കാട് പാലത്തിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ച മൂന്നര വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ തിരുവനന്തപുരം പേട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ അപകടത്തില്‍പ്പെട്ടത്.

പേട്ട തുലവിള ലെയ്ന്‍ കൃഷ്ണകൃപയില്‍ കൃഷ്ണകുമാരി (82), ഇവരുടെ മകന്റെ മകള്‍ കൃഷ്ണഗാഥയുടെയും ചാത്തന്നൂര്‍ ചൂരപ്പൊയ്ക ഗംഗോത്രിയില്‍ സുധീഷിന്റെയും മകള്‍ ജാനകി (മൂന്നര) എന്നിവരാണ് മരിച്ചത്. ജാനകിക്ക് തുലാഭാരം നടത്താനായി കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി കൃഷ്ണകുമാരിയും മകന്‍ റിട്ട. സബ് രജിസ്ട്രാര്‍ ജയദേവനും ഭാര്യ ഷീബയും കുടുംബാംഗങ്ങളും തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചത്.

ചടങ്ങുകള്‍ക്കുശേഷം തിങ്കളാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഇവര്‍ എറണാകുളത്ത് എത്തി. ഷോപ്പിങ്ങിനുശേഷം രാത്രി ഒന്‍പതുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. സുധീഷും കൃഷ്ണഗാഥയും രണ്ട് വാഹനങ്ങളിലായിരുന്നു. കൊല്ലം ബൈപ്പാസിലൂടെ പോകുന്നതിനിടെയാണ് മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ലോറിയില്‍ ഇടിച്ചത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയതാണ് ലോറി. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെയും ജയദേവനെയും ഷീബയെയും ജാനകിയെയും കൃഷ്ണഗാഥയെയും നാട്ടുകാരും ശക്തികുളങ്ങര പോലീസും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണകുമാരി ചൊവ്വാഴ്ച പുലര്‍ച്ചെയും ജാനകി രാവിലെയുമാണ് മരിച്ചത്.

സുധീഷും കൃഷ്ണഗാഥയും തിരുവനന്തപുരത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിചെയ്തുവരികയാണ്. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കൃഷ്ണകുമാരിയുടെ മറ്റു മക്കള്‍: ജയപാലന്‍, ഡോ. ജയചന്ദ്രന്‍. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സുധീഷിന്റെ വീടായ ചാത്തന്നൂര്‍ ചൂരപ്പൊയ്ക ഗംഗോത്രിയില്‍ ജാനകിയുടെ സംസ്‌കാരം നടക്കും.

Content Highlights: Girl and great-grandmother killed car-lorry collision on Kollam bypass


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented