അപകടത്തിൽ തകർന്ന ബസിന്റെ ഉൾവശം.(ഇടത്), ഗിരീഷ് (വലത്)
മൂന്നുവര്‍ഷമായതേയുള്ളൂ ഗിരീഷും കുടുംബവും വളയന്‍ചിറങ്ങര വരിക്കാട് പുതിയ വീടുവെച്ച് താമസം തുടങ്ങിയിട്ട്. അമ്മ ലക്ഷ്മി, ഭാര്യ സ്മിത, മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ദേവിക എന്നിവര്‍ക്കൊപ്പം പുതിയ വീട്ടിലെ സന്തോഷം ഗിരീഷ് പങ്കുവെക്കുമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
അപകടവിവരം രാവിലെത്തന്നെ നാട്ടുകാര്‍ വിവരമറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാല്‍ അച്ഛന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ചിത്രം മകള്‍ ഫെയ്‌സ്ബുക്കില്‍ കാണുകയായിരുന്നു. അതോടെ വീട്ടില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. ദേവികയുടെ മോഡല്‍ പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥിനികളും ദേവികയെ ആശ്വസിപ്പിക്കാന്‍ വീട്ടലെത്തിയിരുന്നു.
പുതിയ വീട്ടില്‍ താമസിച്ച് മകന് കൊതി തീര്‍ന്നില്ലെന്ന് വിലപിക്കുകയാണ് അമ്മ ലക്ഷ്മി. അകത്തെ മുറിയില്‍ സ്മിതയും മകള്‍ ദേവികയും തളര്‍ന്ന് കിടക്കുന്നു. ഗിരീഷിന്റെ അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. മൂന്നുസ്ത്രീകള്‍ മാത്രം ബാക്കിയായ വീട്ടില്‍ അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് ബന്ധുക്കളും നാട്ടുകാരും.
തമിഴ്‌നാട് അവിനാശിയില്‍വെച്ച് കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഗിരീഷ് മരിച്ചത്. 18 മലയാളികള്‍ ഉള്‍പ്പെടെ 19പേരാണ് മരിച്ചത്.
content highlights:gireesh's daughter came to know about father's death via facebook
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..