വിഴിഞ്ഞത്ത് പിടികൂടിയ ഭീമൻ തിരണ്ടി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും ഭീമന് തിരണ്ടി മത്സ്യത്തെ പിടികൂടി. എകദേശം 900 കിലോ തൂക്കം വരുന്ന തിരണ്ടിയാണ് ഇന്ന് വിഴിഞ്ഞത്ത് മത്സ്യബന്ധനം നടത്തിയവര്‍ക്ക് കിട്ടിയത്. തമിഴ്നാട് സ്വദേശി ലൈജന്‍ അടങ്ങുന്ന ഒമ്പതംഗ സംഘത്തിനാണ് ഭീമന് തിരണ്ടിയെ കിട്ടിയത്.
രാവിലെ വലയില്‍ കുടങ്ങിയ തിരണ്ടിയെ അഞ്ച് മണിക്കൂര്‍ എടുത്താണ് കരയില്‍ എത്തിച്ചത്. ലേലത്തില്‍ ഈ തിരണ്ടിക്ക് 33,000 രൂപ ലഭിച്ചു. ഇന്നലെ വിഴിഞ്ഞം സ്വദേശി വര്‍ഗീസിനും സംഘത്തിനും ആയിരത്തിലേറെ തൂക്കമുള്ള ഭീമന് തിരണ്ടിയെ കിട്ടിയിരുന്നു. സീസണിലെ അദ്യ തിരണ്ടി ആയിരുന്നു അത്.
ഇത്തരം ഭീമന് തിരണ്ടിയെ കിട്ടിയാല്‍ കരയിലെത്തിക്കുന്നത് തൊഴിലാളികള്‍ക്ക് വെല്ലുവിളിയാണ്. വള്ളത്തില്‍ കയറ്റാന്‍ പറ്റത്തതിനാല് വള്ളത്തിന്റെ വശത്ത് കെട്ടി ഇട്ടാണ് കൊണ്ടുവരുന്നത്. പ്രദേശികമായി ആന വിരലി എന്നാണ് ഇവയെ വിളിക്കുന്നത്.
വിഴിഞ്ഞത്ത് ഇന്ന് നത്തോലി, കത്തിക്കാര എന്നീ മത്സ്യങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് ധാരാളമായി ലഭിച്ചു. തിരണ്ടി ഭീമനെ കാണാന്‍ നിരവധി ആളുകളാണ് വിഴിഞ്ഞത്ത് എത്തിയത്.
Content Highlights: giant rays caught by fisherman in vizhinjam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..