.jpg?$p=48405e6&f=16x10&w=856&q=0.8)
കെ.സുരേന്ദ്രൻ, വി.ടി ബൽറാം| ഫയൽഫോട്ടോ: മാതൃഭൂമി
കോഴിക്കോട് : കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുടെ വിവാഹം വന്‍ വിവാദമാവുകയും ലൗജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസ് പിന്നാക്കം പോവുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ള നേതാക്കള്‍. ജോര്‍ജ് എം തോമസിന് മാറ്റി പറയേണ്ടി വരുമെന്ന് താന്‍ ഇന്നലെ തന്നെ പറഞ്ഞതാണെന്നും തീവ്ര വര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിന് കഴിയില്ലെന്നും സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ലൗജിഹാദ് എന്ന വാക്കുകൊണ്ട് എന്താണോ സംഘ് പരിവാര്‍ വിവക്ഷിക്കുന്നത് അത് കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്ന് സിപിഎമ്മും അംഗീകരിക്കുന്നുവെന്നത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും ഫെയ്സ്ബുക്കില്‍ കുറിച്ചു.ഇത് സി.പി.എമ്മിന്റെ പാര്‍ട്ടി രേഖകളില്‍ കൃത്യമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി തലത്തില്‍ സര്‍ക്കുലേറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് കൃത്യമായി വിശദീകരിക്കുന്നുണ്ട്. കേവലം നാക്കുപിഴയല്ല എന്നുറപ്പാണെന്നും ബല്‍റാം പറഞ്ഞു
ജോര്‍ജ്. എം. തോമസ് നടത്തിയ പരാമര്‍ശം നാക്കുപിഴയായി തള്ളാനോ ഡി.വൈ.എഫ്.ഐ തള്ളിപ്പറഞ്ഞു എന്നത് കൊണ്ട് വിഷയം അവസാനിപ്പിക്കാനോ ആവില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ചൂണ്ടിക്കാട്ടി. പാര്‍ട്ടി രേഖ ഉദ്ധരിച്ചു കൊണ്ടാണ് സംഘ്പരിവാര്‍ പ്രചരണമായ ലവ് ജിഹാദ് ഇവിടെ ഉണ്ടെന്ന് ജോര്‍ജ് സമര്ഥിച്ചിട്ടുള്ളതെന്നും പി.കെ ഫിറോസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..