എം.വി.ജയരാജൻ | മാതൃഭൂമി
കണ്ണൂര്‍: സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു നയവുമില്ലെന്നും മാന്യന്മാര്ക്ക് അവിടെ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രതിനിധി സമ്മേളനത്തിലേക്കല്ല സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചത്. അത് ഒരു തരത്തിലുള്ള ആശയക്കുഴപ്പവും കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയല്ല. ശശി തരൂരിനേയും എം ലിജുവിനേയും കെ.വി തോമസിനേയും ക്ഷണിച്ചത് അവര്‍ കോണ്‍ഗ്രസ് നേതാക്കളായതുകൊണ്ടാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച കെ.വി തോമസ് ഒരിക്കലും വഴിയാധാരമാകില്ലെന്നും ജയരാജന് പറഞ്ഞു.
കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കി. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും ഒരു വിവാഹം കഴിക്കുന്നതിനായി പെണ്‍കുട്ടിയെ കണ്ട് മടങ്ങി വരുന്ന ചെറുപ്പക്കാരന് പെണ്‍കുട്ടിയുടെ വീട്ടുകാരോ പെണ്‍കുട്ടിയോ താത്പര്യമില്ലെന്ന് പറയുന്നതുവരെ പ്രതീക്ഷയുണ്ടാകുമല്ലോയെന്നും ജയരാജന് പറഞ്ഞു.
ബിജെപി നയങ്ങള്‍ക്കെതിരായി ഒരു സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റെന്നും ജയരാജന് ചോദിച്ചു. വി.ഡി സതീശനെ ക്ഷണിക്കാത്തത് യോഗ്യതയില്ലാത്തതുകൊണ്ടല്ലെന്നും, മറിച്ച് യോഗ്യതക്കൂടുതലില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലെ വളരെ പ്രമുഖനായ ഒരു നേതാവിനെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് തിരുമണ്ടന്‍ തീരുമാനമാണെന്നും ജയരാജന് വിമര്‍ശിച്ചു. മതനിരപേക്ഷതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സിപിഎമ്മിന് ഇല്ല. ആര്‍എസ്എസ് തീവ്ര ഹിന്ദുത്വവുമായി മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വവുമായി മുന്നോട്ടുപോകുന്നു, ജയരാജന് പറഞ്ഞു.
Content Highlights: gentlemen leaders cannot continue with congress says mv jayarajan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..