പ്രദേശത്ത് പോലീസ് പരിശോധന നടത്തുന്നു | photo: mathrubhumi news|screen graB
കൊല്ലം: പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയതാണെന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ തിരുച്ചിയിലുള്ള സ്വകാര്യ കമ്പനിയില്‍ നിന്നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പത്തനാപുരത്ത് എത്തിയത്. ഇതോടെ എ ടി എസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
സണ്‍19 ബ്രാന്റ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ആണ് പത്തനാപുരത്ത് നിന്ന് ലഭിച്ചത്. ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനുമായിട്ടില്ല. ബോംബ് നിര്‍മ്മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ജലാറ്റിന്‍ സ്റ്റിക്ക് എത്തിച്ചതെന്നാണ് സൂചന. ജലാറ്റിന്‍ സ്റ്റിക്ക് എവിടെ നിന്നാണ് എത്തിച്ചതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിച്ചത്.
കണ്ടെത്തിയ രണ്ട് ജലാറ്റിന്‍ സ്റ്റുക്കുകളില് ഒന്നില്‍ മാത്രമാണ് കമ്പനിയുടെ പേര് എഴുതിയിരുന്നത്. വെട്രിവേല്‍ എക്പ്ലോസീവ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ നിര്‍മ്മിച്ചതാണ് എന്നാണ് പോലീസ് കണ്ടെത്തല്‍. ആരാണ് വാങ്ങിയത് എന്നറിയാന്‍ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
ഈ പ്രദേശത്ത് തീവ്രവാദ ക്യാമ്പ് നടന്നിരുന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. വാഗമണ്ണില്‍ നടന്നതിന് സമാനമായ രീതിയില്‍ പത്തനംതിട്ടയുടെയും കൊല്ലത്തിന്റെയും അതിര്‍ത്തിയില്‍ കാടിനുള്ളിലെ തട്ടാക്കുടി എന്ന ഭാഗത്ത് ക്യാമ്പ് നടന്നുവെന്നാണ് പോലീസ് സംശയിക്കുന്നുണ്ട്. ജനുവരി മാസത്തിലാണ് ക്യാമ്പ് നടന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജലാസ്റ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സ്ഥലത്ത് പോലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.
Content Highlight: Gelatin sticks seized from Pathanapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..