photo: facebook|Geevarghese Coorilos
നിരണം: ഭൂമി പതിച്ചുകൊടുക്കലില്‍ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ദാനം ചെയ്യാന്‍ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.
ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേര്‍ച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും 'പൗര പ്രമുഖ'രുമായുള്ള കൂടികാഴ്ചകളും വിരുന്നും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തില്‍ ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്നങ്ങള്‍ ആരെങ്കിലും ഉയര്‍ത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ദാനം ചെയ്യാന്‍ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ 'വികസന'ത്തില്‍ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? 'പൗരപ്രമുഖരില്‍ 'എന്ന് ഈ സമൂഹങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കും? 'കട 'പ്പുറത്തു നമ്മള് കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങള്‍ പോലും നമ്മുടെ പൊതു രാഷ്ട്രീയ 'റശരെീൗൃലെ ' ഇല് നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണര്‍ത്തുന്നു...
ചോദിക്കാതെ വയ്യ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേർച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും...
Posted by Geevarghese Coorilos on Sunday, February 28, 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..