ബോഗികള്‍ വേര്‍പെട്ടു, ഓടിയെത്തി അശ്വതി നിര്‍ത്താതെ വിസിലടിച്ചു; എമര്‍ജന്‍സി ബ്രേക്ക്, അപകടം ഒഴിവായി


ബോഗികള്‍ വേര്‍പെട്ടാല്‍ എന്‍ജിന്‍ അല്ല ആദ്യം നിര്‍ത്തേണ്ടതെന്നതും റെയില്‍വേ നിയമമാണ്. എന്‍ജിന്‍ നിര്‍ത്തിയാല്‍ പിന്നാലെ വരുന്ന ബോഗികള്‍ അതില്‍ വന്നിടിക്കും.

തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ഗേറ്റിനടുത്ത് വേർപ്പെട്ട മംഗള എക്‌സ്പ്രസിന്റെ ബോഗികൾ വീണ്ടും യോജിപ്പിച്ചപ്പോൾ, കെ.ആർ. അശ്വതി

തൃശ്ശൂര്‍: മംഗള എക്‌സ്പ്രസിന്റെ ബോഗികള്‍ ഓട്ടത്തിനിടെ തൃശ്ശൂര്‍ നഗരത്തിനടുത്ത് വേര്‍പെട്ടു. ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികള്‍ തമ്മിലുള്ള ബന്ധമാണ് മുറിഞ്ഞത്. ഗേറ്റ് കീപ്പര്‍ കെ.ആര്‍ അശ്വതി ഉടനെ അസി. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വളവില്ലാത്ത നിരപ്പായ സ്ഥലമായതിനാല്‍ അപകടം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.47-ന് കോട്ടപ്പുറം റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന 12617 നമ്പര്‍ മംഗളയുടെ കോച്ചുകളാണ് വേര്‍പെട്ടത്.

എന്‍ജിനും തൊട്ടുപിന്നിലെ സിറ്റിങ് റിസര്‍വേഷന്‍ കോച്ചായ ഡി-3യും മറ്റു 22 ബോഗികളില്‍നിന്ന് വേര്‍പെട്ടത് റെയില്‍വേ ഗേറ്റിലെത്തിയപ്പോഴാണ്. തൃശ്ശൂര്‍ സ്റ്റേഷന്‍ വിട്ട് അധികം ദൂരമാകാത്തതിനാല്‍ വണ്ടിക്ക് വേഗം കുറവായിരുന്നു.

കോച്ചുകള്‍ വേര്‍പെടുമ്പോഴുള്ള സിഗ്‌നലും നിര്‍ത്താതെയുള്ള വിസിലടിയും ശ്രദ്ധയില്‍പ്പെട്ട അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പിന്നിലെ ഗാര്‍ഡിന് ഉടന്‍ സന്ദേശം കൈമാറി. ഗാര്‍ഡ് എമര്‍ജന്‍സി ബ്രേക്ക് നല്‍കിയതോടെ 22 കോച്ചുകളും 50 മീറ്റര്‍ കൂടി നീങ്ങിയശേഷം നിന്നു. ഈ കോച്ചുകള്‍ നിന്നശേഷമാണ് എന്‍ജിന്‍ നിര്‍ത്തിയത്. ഗാര്‍ഡും അസിസ്റ്റന്റ് ലോക്കോപൈലറ്റും എത്തി ബോഗികള്‍ വീണ്ടും ഘടിപ്പിച്ചു. 15 മിനിറ്റ് തീവണ്ടി ഇവിടെ കിടക്കേണ്ടിവന്നു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ശശീന്ദ്രനും സംഘവും സ്ഥലത്തെത്തിയിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമാണ് വണ്ടി യാത്ര തുടര്‍ന്നത്. ബോഗികള്‍ വേര്‍പെട്ട സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read
In-Depth

ജയിലിൽ 'അറിവി'ന്റെ 31 വർഷങ്ങൾ; പേരറിവാളന്റെ ...

Indepth

കാണാതായിട്ട് 15 ദിവസം, കാട്ടിലില്ലെങ്കിൽ ...

മംഗള എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേർപെട്ടു; ...

അശ്വതി കണ്ടു, ഓടുന്ന തീവണ്ടി രണ്ടാകുന്നു...

തൃശ്ശൂര്‍: പതിവുപോലെ ഗേറ്റടച്ച് കെ.ആര്‍. അശ്വതിയെന്ന ഗേറ്റ് കീപ്പര്‍ മംഗള എക്‌സ്പ്രസിന്റെ വരവും നോക്കി നിന്നു. തൃശ്ശൂരില്‍നിന്ന് വിട്ട വണ്ടി വേഗംകുറച്ചാണ് വന്നിരുന്നത്. ഗേറ്റിന്റെ ഒത്തനടുക്ക് എത്തിയപ്പോള്‍ ഒന്നാമത്തെ ബോഗിയില്‍നിന്ന് പിന്നിലുള്ള 22 ബോഗികളും വേര്‍പെടുന്ന കാഴ്ചയാണ് കണ്ടത്. തന്റെ മുന്നിലൂടെ ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ അതിന്റെ മെക്കാനിക്കല്‍ സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടോയെന്ന് ഒരു ഗേറ്റ് കീപ്പറുടെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടിരിക്കണം. അങ്ങനെയാണ് തീവണ്ടി രണ്ടാവുന്നത് അശ്വതി കണ്ടത്.

പാളത്തിന്റെ വശത്തേക്ക് ഓടിയെത്തി നിര്‍ത്താതെ വിസിലടിച്ചുകൊണ്ട് കൈകള്‍ രണ്ടും മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. ഇതാണ് ഇത്തരം സാഹചര്യത്തില്‍ ചെയ്യേണ്ടത്. ഗേറ്റിലൂടെ ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ജനലിലൂടെ ദൃഷ്ടിയില്‍നിന്നു മറയുന്നതുവരെ ഗേറ്റ് കീപ്പറെ നോക്കിക്കൊണ്ടിരിക്കണമെന്നാണ് റെയില്‍വേ ചട്ടം. ബോഗികള്‍ വേര്‍പെട്ടതറിയാതെ കോട്ടപ്പുറം ഗേറ്റിലൂടെ മുന്നോട്ടുനീങ്ങിയ മംഗളയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, അശ്വതിയുടെ സിഗ്‌നലില്‍നിന്ന് പെട്ടെന്ന് കാര്യം മനസ്സിലാക്കി.

ബോഗികള്‍ വേര്‍പെട്ടാല്‍ എന്‍ജിന്‍ അല്ല ആദ്യം നിര്‍ത്തേണ്ടതെന്നതും റെയില്‍വേ നിയമമാണ്. എന്‍ജിന്‍ നിര്‍ത്തിയാല്‍ പിന്നാലെ വരുന്ന ബോഗികള്‍ അതില്‍ വന്നിടിക്കും.

ബോഗികള്‍ വേര്‍പെട്ടത് മനസ്സിലാക്കിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഏറ്റവും പിന്നിലുള്ള ഗാര്‍ഡിന് വോക്കിടോക്കിയിലൂടെ സന്ദേശം നല്‍കി. ഗാര്‍ഡ് എമര്‍ജന്‍സി ബ്രേക്ക് നല്‍കിയതോടെ ഗേറ്റില്‍നിന്ന് 50 മീറ്റര്‍ കൂടി നീങ്ങിയശേഷം ബോഗികള്‍ നിന്നു. ഇവിടെനിന്ന് 350 മീറ്റര്‍ അകലെയാണ് എന്‍ജിനും അതോടൊപ്പമുള്ള ഒരു ബോഗിയും നിര്‍ത്തിയത്.

കോലഴി തിരൂര്‍ സ്വദേശിയായ അശ്വതി ആറുവര്‍ഷമായി റെയില്‍വേയില്‍ ചേര്‍ന്നിട്ട്. രണ്ടുവര്‍ഷമായി കോട്ടപ്പുറം ഗേറ്റിലാണ് ജോലി.


Watch Video | പേരറിവാളന്റെ കഥ

Content Highlights: Gate keeper aswathi's timely intervention averted train accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented