കൂട്ടബലാത്സംഗ പരാതി: സി.ഐ സുനുവിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു


പി.ആർ. സുനു

കൊച്ചി: കൂട്ടബലാത്സംഗക്കേസില്‍ കേസില്‍ കസ്റ്റഡിയിലെടുത്ത പി.ആര്‍ സുനുവിനെ പോലീസ് വിട്ടയച്ചു. ഇയാള്‍ക്കെതിരെ തെളിവില്ലെന്നും, അതിനാലാണ് വിട്ടയയ്ക്കുന്നതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലാണോ തെളിവ് ശേഖരണമാണോ നടക്കുന്നതെന്ന് വ്യക്തമല്ല. എട്ട് വകുപ്പുതല അച്ചടക്ക നടപടികള്‍ നേരിട്ടയാളാണ് സുനു. 2021-ല്‍ മുളവികാട് പീഡനക്കേസില്‍ 14 ദിവസം റിമാന്‍ഡിലിരുന്നു. മൂന്ന് പീഡനക്കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. അക്കാലത്ത് ഇയാളെ ബേപ്പൂരിലേക്ക് സ്ഥലം മാറ്റിയത് പ്രൊമോഷനോടുകൂടിയായിരുന്നു.



സി.ഐയോടൊപ്പം ആറു പേര്‍ കൂടി കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സുനുവിനെ മാത്രമാണ് വിട്ടയച്ചത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത്.


Content Highlights: gang rape complaint ci sunu released from custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented