തിരുവനന്തപുരം: അമ്മയിലെ വിവാദവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് ഗണേഷ്‌കുമാര്‍ എം.എല്‍.എ. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ് പറഞ്ഞു. 
 
അമ്മയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍ തന്റെ അഭിപ്രായം പറയേണ്ടി വന്നതാണ്. ശബ്ദരേഖ ചോര്‍ന്നത് അമ്മയ്ക്കുള്ളില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയത് എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അമ്മയില്‍ നിന്നും രാജിവെച്ച നാല് പേര്‍ സിനിമയില്‍ സജീവമല്ലാത്തവരാണെന്നും അവര്‍ കുഴപ്പക്കാരാണെന്നുമായിരുന്നു ഗണേഷ് ശബ്ദരേഖയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് വഴങ്ങേണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ടായിരുന്നു.