ഗാംബിയയിലെ ചുമ മരുന്ന് ദുരന്തം: വിവാദ മരുന്നുകമ്പനി കേരളത്തിലും നടപടി നേരിട്ടു


പ്രതീകാത്മകചിത്രം| Photo:Mathrubhumi

ചണ്ഡീഗഢ്: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്കത്തകരാറിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായ ഇന്ത്യന്‍ മരുന്നു കമ്പനി മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നേരത്തേയും ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കാര്യമായ നടപടിയൊന്നും കൂടാതെ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കമ്പനി ശിക്ഷാനടപടികളുള്‍പ്പെടെ നേരിട്ടിട്ടുണ്ട്.

ഹരിയാണയിലെ മെയ്ഡന്‍ ഫാര്‍മ കയറ്റുമതി ചെയ്ത നാലു ചുമ, ജലദോഷ സംഹാരികള്‍ കഴിച്ച് വൃക്ക തകരാറിലായ കുട്ടികളാണ് ഗാംബിയയില്‍ മരിച്ചതെന്നാണ് ലോകാരോഗ്യസംഘടന (ഡബ്‌ള്യു.എച്ച്.ഒ.) കുറ്റപ്പെടുത്തുന്നത്. നിലവാരംകുറഞ്ഞ ഈ മരുന്നുകളിലെ വിഷാംശമാണ് ഗുരുതരഫലമുളവാക്കിയത്. നാലു സിറപ്പുകളും കയറ്റുമതിചെയ്യാന്‍ ഹരിയാണ ഡ്രഗ് കണ്‍ട്രോളറുടെ ലൈസന്‍സ് മാത്രമേ കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.



കേരളത്തില്‍ നിലവാരംകുറഞ്ഞ മരുന്നുകള്‍ വിതരണത്തിനെത്തിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2005-ലാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഈ കമ്പനിയെ കോടതി കയറ്റിയത്. എന്നാല്‍, 2017-ലാണ് കേസില്‍ ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിവന്നത്; 1000 രൂപ മാത്രം പിഴശിക്ഷ.

ഈ കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഡേറ്റാബേസിലുള്ള വിവരമനുസരിച്ച് കേരളവും ഗുജറാത്തും തുടര്‍ച്ചയായി എതിര്‍പ്പു പ്രകടിപ്പിച്ചതായി കാണാം.

ചട്ടങ്ങള്‍ പാലിക്കാതെ കമ്പനി പ്രവര്‍ത്തിച്ചുവരുന്നതിനെക്കുറിച്ചാണ് സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചത്. കമ്പനിയുടെ ഉടമ നരേഷ് ഗോയലിന് ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ലെന്നും പറയുന്നു.

നിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയിലെത്തിച്ചതിനെത്തുടര്‍ന്ന് 2011-ല്‍ കന്പനിയെ ബിഹാര്‍ സര്‍ക്കാര്‍ കരിമ്പട്ടികയിലാക്കി. ജമ്മുകശ്മീരും മരുന്നുകള്‍ക്ക് ഗുണമില്ലെന്ന് പരാതി ഉന്നയിച്ചു. ഗുണനിലവാരനിബന്ധനകള്‍ പാലിക്കാത്തതിന് കേന്ദ്രസര്‍ക്കാരിന്റെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഹരിയാണയിലെ സോണിപതില്‍ നല്‍കിയ കേസും നിലവിലുണ്ട്.

Content Highlights: Gambia cough syrup deaths Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented