സംഘർഷത്തിൽനിന്ന്| Photo: Mathrubhumi news
തിരുവനന്തപുരം: തലസ്ഥാനത്ത് വീടുകയറി ആക്രമണം. ആറ്റിങ്ങല്‍ വെള്ളല്ലൂരിലാണ് സംഭവം. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു അതിക്രമം.
രണ്ടു തവണയാണ് സംഘര്‍ഷമുണ്ടായത്. ഇതില്‍ ആദ്യത്തേത് നടന്നത് വെള്ളല്ലൂര്‍ സ്വദേശി ഗാര്‍ഗിയുടെ വീടിനു മുന്നില്‍വെച്ചായിരുന്നു. സംഘര്‍ഷം കനത്തപ്പോള്‍ ഇതില്‍ ഒരാള്‍ ഗാര്‍ഗിയുടെ വീടിനുള്ളിലേക്ക് ഓടിക്കയറി. ഇതോടെ മറ്റുള്ളവരും വീട്ടിലേക്ക് കടന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ രണ്ടുസംഘവുമായും യാതൊരു ബന്ധവുമില്ലാത്ത വീടാണ് ഗാര്‍ഗിയുടേത്.
ഒരു വര്‍ഷം മുന്‍പ് രണ്ടു സംഘം തമ്മിലുണ്ടായ ഒരു വൈരാഗ്യമാണ് അക്രമത്തിലേക്ക് വഴിവെച്ചത്. ശനിയാഴ്ച വൈകിട്ട് ഈ സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
തമ്മില്‍ വൈരാഗ്യം നിലനിന്നിരുന്ന അഫ്‌സല്‍, വിഷ്ണു എന്നിവര്‍ ഗാര്‍ഗിയുടെ വീടിനു മുന്നില്‍വെച്ച് പരസ്പരം കാണാനിടയായതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. അതുവഴി ബൈക്കില്‍ വരികയായിരുന്നു വിഷ്ണുവും സുഹൃത്തും. ഈ സമയം, ഗാര്‍ഗിയുടെ വീടിനു മുന്നില്‍നിന്ന അഫ്‌സല്‍, വിഷ്ണുവിനെ അസഭ്യം പറഞ്ഞു. ഇതിന് മറുപടിയുമായി വിഷ്ണു എത്തിയതോടെ വാക്കുതര്‍ക്കം രൂപപ്പെട്ടു. ഇരുവരും ഏറ്റുമുട്ടി. ഇവിടേക്ക് വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ കൂടി ഇവിടേക്ക് എത്തി. ഈ സമയം അഫ്‌സല്‍ ഓടി ഗാര്‍ഗിയുടെ വീട്ടിലേക്ക് കയറി. വീടിനുള്ളില്‍ കടന്ന സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
തുടര്‍ന്ന് രണ്ടു സംഘവും പിരിഞ്ഞുപോവുകയും അഫ്‌സല്‍, സമീപത്തെ തന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ വീണ്ടും വിഷ്ണുവും സംഘവും മടങ്ങിയെത്തുകയും അഫ്‌സലിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയും ചെയ്തു. ഈ സമയം അഫ്‌സലിന്റെ സുഹൃത്തുക്കളും ഇവിടേക്ക് എത്തി. തുടര്‍ന്ന് ഇരുസംഘവും ഏറ്റുമുട്ടി. എതിര്‍സംഘത്തില്‍പ്പെട്ടവര്‍ അഫ്‌സലിനെയും മാതാവിനെയും മര്‍ദിക്കുകയും ചെയ്തു. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ നഗരൂര്‍ പോലീസ് സ്ഥലത്തെത്തുകയും അക്രമികളെ പിടികൂടി. കൗമാരക്കാര്‍ അടക്കം 12 പേരാണ് അറസ്റ്റിലായത്.
content highlights:gagnwar in thiruvananthapuram, 12 held


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..