സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാർക്കും പ്രയോജനകരം; വിധി സാമൂഹിക നീതിയുടെ വിജയം- സുകുമാരൻ നായർ


സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാർക്കും പ്രയോജനകരമെന്നും സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി. സുകുമാരൻ നായർ| Photo: Mathrubhumi

കോട്ടയം: സാമ്പത്തിക സംവരണത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിധി തികച്ചും സാമൂഹിക നീതിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാർക്കും പ്രയോജനകരമെന്നും സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'എൻ.എസ്.എസിനെ സംബന്ധിച്ചിടത്തോളം മന്നത്ത് പത്മനാഭന്റെ കാലം മുതൽക്ക് തന്നെ ഈ ആശയം മുന്നോട്ട് വെച്ചതാണ്. അന്ന് അവരെല്ലാം ചിരിച്ചു തള്ളുകയായിരുന്നു. കഴിഞ്ഞ പത്തറുപത് വർഷക്കാലമായി ഇതിനുവേണ്ടിയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും സമ്മേളനങ്ങളും നടത്തുകയാണ്. ഞങ്ങൾ ആവശ്യപ്പെടുന്നത് ജാതിയുടെ പേരിലുള്ള സംവരണം അശാസ്ത്രീയമാണ്. അത് അനുവദിക്കാൻ പാടില്ല. സംവരണം നൽകുന്നുണ്ടെങ്കിൽ എല്ലാ വിഭാഗങ്ങളിലേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് കിട്ടത്തക്ക രീതിയിൽ വേണം സംവരണം നൽകേണ്ടത് എന്ന നിലപാടിലാണ് ഉറച്ചു നിൽക്കുന്നത്'

'കുറച്ചു കാലഘട്ടത്തിലേക്ക് മാത്രം പരീക്ഷണാർഥം നടത്തിയ സംവരണ പരീക്ഷണം അന്തമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ, ഒരു അടിസ്ഥാനവുമില്ലാതെ തുടർന്നു പോകുകയാണ്. ആ ജാതി സവംരണം കൊണ്ട് പ്രയോജനം കിട്ടുന്നത് ആ വിഭാഗങ്ങളിലെ ഏറ്റവും സമ്പന്നര്‍ക്കാണ്‌. അതുകൊണ്ട് ആ സമ്പന്ന വർഗത്തിന്റെ നേതൃത്വത്തിലുള്ള അട്ടിമറിയാണ് സംവരണകാര്യത്തിൽ ഇക്കാലമത്രയും നടത്തിയിട്ടുള്ളത്. അതാണ് എൻ.എസ്.എസ്. സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണം എന്ന നിലപാട് സ്വീകരിച്ചത്. സംവരണക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് ഇപ്പോഴും കിട്ടുന്നുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: g sukumaran nair comment about economically weaker sections verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented