ആലപ്പുഴ: ദേശീയപാത 66 ന്റെ നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ്  നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന്‌ മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. താൻ മന്ത്രിയായിരുന്നപ്പോഴാണ് റോഡുപണി നടന്നത് എന്ന കാര്യത്തിന് എന്താണ് പ്രസക്തി? പരാതി നൽകുന്നകാര്യം എം.പി തന്നെ അറിയിച്ചിട്ടില്ലെന്നും സുധാകരൻ മാതൃഭൂമിയോടു പറഞ്ഞു. 

ആരോപണ വിധേയമായ റോഡിന്റെ കരാറുകാർ പെരുമ്പാവൂരുള്ള ഇ.കെ.കെ കൺസ്ട്രക്ഷൻസ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ കരാറുകാർക്കെതിരെ നേരത്തേ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ ആക്ഷേപം ഉയർന്നിരുന്നു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനുവേണ്ടി ഫണ്ടുതേടി ഏരിയാ നേതൃത്വം ഈ കമ്പനിയെ സമീപിച്ചപ്പോൾ ഫണ്ട് മന്ത്രി ജി സുധാകരന് നൽകിയിട്ടുണ്ട് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഇതാണ് ആക്ഷേപമായി ഉയര്‍ന്നത്‌

Content Highlights: G Sudhakaran responds to Arif's allegation