ഷാജഹാന്റെ അറസ്റ്റ് പൊതു വിഷയമല്ല-മന്ത്രി ജി.സുധാകരൻ


ഷാജഹാന്റെ അറസ്റ്റ് ഒരു വിഷയമല്ല. ജനങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ല. സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും ജി. സുധാകരന്‍ പറഞ്ഞു

കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്റുമാര്‍ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍. കെ.എം ഷാജഹാന്‍ അറസ്റ്റിലായത് പൊതു വിഷയമല്ല. അങ്ങനെ പലരും ജയിലില്‍ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഷാജഹാന്റെ അറസ്റ്റ് ഒരു വിഷയമല്ല. ജനങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ല. സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും ജി. സുധാകരന്‍ പറഞ്ഞു .

കെ.എം. ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ക്ക് ഷാജഹാന്റെ അറസ്റ്റ് വിഷയമല്ല. മാധ്യമങ്ങള്‍ക്കാണ് അത്തരം വിഷയങ്ങളില്‍ താല്‍പര്യം. ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്‌തോളു എന്നായിരുന്നു മറുപടി.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എണ്‍പതിനായിരത്തിലധികം മുസ്ലിം യുവതി യുവാക്കള്‍ തീവ്രവാദ കുറ്റം ചുമത്തി ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്നുണ്ട്. വിചാരണ പോലും നടക്കുന്നില്ല. ബിജെപി സര്‍ക്കാര്‍ വന്നിട്ടും അവരെ വിട്ടിട്ടില്ല. അതേക്കുറിച്ച് കേരളത്തില്‍ ആരും ചോദ്യം ചെയ്യാത്തതെന്താണെന്നും ജി സുധാകരന്‍ ചോദിച്ചു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പോസറ്റീവായി റിപ്പോര്‍ട്ട് ചെയ്യണമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം തന്റെ അറസ്റ്റ് വ്യക്തി വിദ്വേഷം തീര്‍ക്കലാണെന്നും. കുറ്റം ചെയ്യാത്തതിനാല്‍ നീതി ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും ഷാജഹാന്‍ പ്രതികരിച്ചു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented