Photo | Mathrubhumi
ആലപ്പുഴ: മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മന്ത്രി ജി. സുധാകരന്. കെട്ടിടത്തിന്റെ ചരിത്രവും വര്‍ത്തമാനവും പറഞ്ഞുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് സുധാകരന് തന്നെ ക്ഷണിക്കാത്തതിലുള്ള നീരസം പ്രകടമാക്കിയത്. 173.18 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ച കാലത്ത് പൊതുമരാമത്ത് മന്ത്രിയും മറ്റു സമയങ്ങളില്‍ എം.എല്‍.എ.യുമായ തന്നെ ക്ഷണിച്ചില്ലെന്ന് സുധാകരന് കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ആദ്യാവസാനംവരെ ഇതിനായി മുന്നില്‍ നിന്ന തന്നെ ഓര്‍ത്തില്ലെങ്കിലും ഷൈലജയെ ഉള്‍പ്പെടുത്താമായിരുന്നെന്ന് സുധാകരന് പറഞ്ഞു.
'...ഇതിനായി പ്രവര്‍ത്തിച്ച ചിലരെ പരിപാടിയില്‍ നിന്നും ഒഴിവാക്കി (കെ.സി.വേണുഗോപാല്‍) എന്ന് മാധ്യമങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ഷൈലജ ടീച്ചറേയും ഉള്‍പ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ എനിക്ക് പരിഭവമില്ല. ജനോപകാരമായ, പൊതു സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിനുള്ള ചാരിതാര്‍ഥ്യമാണുള്ളത്. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടര്‍ച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, വഴിയരികില്‍ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളില്‍ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം', സുധാകരന് പറയുന്നു.
Content Highlights: g sudhakaran fb post on alappuzha medical college building inauguration
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..