ആലപ്പുഴ : കഴിഞ്ഞ ഒന്നു രണ്ട് മാസമായി രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തില്‍ സത്യവിരുദ്ധമായ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്ത് ആക്രമിക്കുകയാണെന്ന് ജി സുധാകരന്‍. ഒരു പ്രമുഖ മലയാളം പത്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് ജി. സുധാകരന്‍ ഇത്തരത്തില്‍ സംസാരിച്ചത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പലതും കണ്ടില്ലെന്ന നടിച്ചു. വന്ന് വന്ന് അസ്ഥിവാരത്തെ തോണ്ടുന്ന തരത്തില്‍ യാതൊരു വിധ ലജ്ജയുമില്ലാതെ വാര്‍ത്ത കൊടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാ മാധ്യമങ്ങളുമില്ല. ചില മാധ്യമങ്ങളിലെ ചിലയാളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടറെപ്പോലെ പെരുമാറുന്നു" - സുധാകരന്‍ കുറ്റപ്പെടുത്തി.
കുട്ടിക്കാലം മുതല്‍ പത്രം വായിക്കുകയും അതിലൂടെ പൊതുവിദ്യാഭ്യാസം നേടുകയും ചെയ്തയാളാണ് ഞാന്‍. എന്നാല്‍ വാസ്തവവിരുദ്ധമായ സിപിഎം വാര്‍ത്തകള്‍ നല്‍കുന്ന പ്രമുഖ മാധ്യമം അവരുടെ മിസിന്‍ഫോര്‍മര്‍ ആറാണെന്ന് വെളിപ്പെടുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു..
പോസ്റ്റര്‍ കീറി ഒട്ടിച്ചതാണ് വിവാദം. കീറിയതിന് ആരിഫിനല്ല ഉത്തരവാദിത്വം. ഇത്തരം വാര്‍ത്തകള്‍ കൊടുത്ത് ക്രഡിബിലിറ്റി കളയുകയാണ് ഈ മാധ്യമമെന്നും സുധാകരന്‍ ആരോപിച്ചു.
"സെക്രട്ടേറിയറ്റില്‍ ഇത്തരമൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല . എന്നിട്ട് സെക്രട്ടറിയേറ്റില്‍ പറഞ്ഞു എന്ന് ആരോപിച്ച് കൊടുക്കുന്നു. ബോധപൂര്‍വ്വം സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ പോലെ പ്രവര്‍ത്തിക്കുകയാണ് പ്രസ്തുത മാധ്യമത്തിലെ പ്രാദേശിക മാധ്യമക്കാര്‍.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കേണ്ട സംസ്ഥാന നേതാവ് അവസാന നിമിഷം വരെ വിട്ടുനിന്നു. ഇത് സംബന്ധിച്ച് പിണറായിക്ക് റിപ്പോര്‍ട്ട് ചെയ്‌തെന്നും വാര്‍ത്ത വന്നു. എന്നാല്‍ വിട്ടു നിന്ന നേതാവ് ആരെന്ന് പറയൂ" , സുധാകരന്‍ ആവശ്യപ്പെട്ടു.
"പിണറായിയെ ഏറ്റവും സ്‌നേഹിക്കുന്ന ജില്ലയാണിത്. അദ്ദേഹത്തിനോടൊപ്പമുള്ള ജില്ലയാണിത്. അദ്ദേഹത്തിന്റെ പേരെടുത്ത് എനിക്കെതിരേ ഉപയോഗിക്കണ്ട. പാർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കയ്യിലാണ്. തന്നെ ആരും ഒതുക്കാൻ വന്നിട്ടില്ല. സാമാന്യ മര്യാദയില്ലാത്ത കശ്മലന്‍മാര്‍ മാത്രം പറയുന്നതാണ് ഇതെല്ലാം. 55 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയില്‍. സമരം ചെയ്തും ജയിലിലും പോയും പാർട്ടി പ്രവർത്തനം നടത്തി. സിഐടിയു, കര്‍ഷകതൊഴിലാളി തുടങ്ങിയവയിലെല്ലാം പാർട്ടി പറഞ്ഞപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 65 യോഗത്തിലാണ് ഞാന്‍ ഈ ഇലക്ഷന്‍ കാലത്ത് പ്രസംഗിച്ചത്. എന്നിട്ട് ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ആ പത്രം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്".
ഞങ്ങള്‍ വോട്ട് പിടിച്ച് വോട്ടെല്ലാം പെട്ടിയിലായ ശേഷം പറയുകയാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
content highlights: G Sudhakaran Attacks media report


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..