ജി.സുധാകരൻ
ആലപ്പുഴ: ലഹരിക്കടത്തുകേസ് ആലപ്പുഴ സി.പി.എമ്മിനെ ഉലയ്ക്കുന്നതിനിടെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരന്‍. ലഹരിക്കെതിരേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
ആരോഗ്യവകുപ്പിനെതിരേയും സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പകരം ആളെ വയ്ക്കാതെ ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം ആളെ വയ്ക്കലും ഒറ്റ ഓര്‍ഡറില്‍ത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയുമെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ലഹരിക്കെതിരെ പ്രസംഗിക്കുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് സുധാകരന്‍ നേരത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ തന്നെ കുടുക്കാന്‍ ജി. സുധാകരനും പി.പി ചിത്തരഞ്ജനും അടക്കമുള്ളവര്‍ ശ്രമിക്കുന്നതായി ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ് നേരത്തെ ആരോപിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് നല്‍കിയ കത്തിലായിരുന്നു ഷാനവാസ് ആരോപണം ഉന്നയിച്ചത്. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി ജി. സുധാകരന്‍ രംഗത്തെത്തിയത്.
Content Highlights: g sudhakaran against the state government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..