പോലീസില്‍ സന്നദ്ധസംഘടനയ്ക്കായി നിര്‍ബന്ധിത പണപ്പിരിവ്; ഒരു സ്‌റ്റേഷനില്‍ 100 രൂപയുടെ 25 കൂപ്പണ്‍


പണപ്പിരിവിനുള്ള രസീത്

തിരുവനന്തപുരം: എയ്ഡ്സ് ബോധവത്കരണ ക്ലാസിന്റെ പേരില്‍ സന്നദ്ധസംഘടനയ്ക്കായി പോലീസില്‍ നിര്‍ബന്ധിത പിരിവ്. ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഡ്സ് കണ്‍ട്രോള്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നത്.

തലസ്ഥാന നഗരത്തിലാണ് ആദ്യഘട്ട വില്‍പ്പന തുടങ്ങിയത്. ഒരു പോലീസ് സ്റ്റേഷനില്‍ 100 രൂപയുടെ 25 കൂപ്പണുകളടങ്ങിയ ഒരു ബുക്ക് വില്‍പ്പന നടത്തണം. ഇങ്ങനെ 22 സ്റ്റേഷനുകള്‍, എ.ആര്‍.ക്യാമ്പ്, ട്രാഫിക് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂം, ഡി.സി.ആര്‍.ബി., സ്‌പെഷ്യല്‍ ബ്രാഞ്ച്, നര്‍ക്കോട്ടിക് സെല്‍ എന്നിവയെല്ലാം കൂടി 40 ബുക്കുകള്‍ വില്‍ക്കണം.

രണ്ടു മണിക്കൂര്‍ നീളുന്ന പരിശീലനപരിപാടിക്കായി ഒരു ലക്ഷം രൂപ സിറ്റി പോലീസില്‍നിന്നു പിരിച്ചുനല്‍കണമെന്നാണ് ഡി.ജി.പി.യുടെ ഉത്തരവ്. ഈ തുക പിരിച്ചെടുത്ത് ഡല്‍ഹിയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാനാണ് നിര്‍ദ്ദേശം. പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനും ഉദ്യോഗസ്ഥരോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബറില്‍ നല്‍കുന്ന പരിശീലനത്തില്‍ ഒരു ബോധവത്കരണ വീഡിയോയും ക്ലാസും ഉണ്ടാകും. തങ്ങള്‍ക്കു മറ്റു ഫണ്ടൊന്നുമില്ലാത്തതിനാല്‍ പരിശീലനത്തിനാവശ്യമായ പണം പിരിച്ചു നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.

സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അടക്കമുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ ഇത്തരമൊരു സംഘടനയുടെ സഹായം തേടേണ്ട ആവശ്യമില്ലെന്ന് പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ബോധവത്കരണപരിപാടി നടത്തേണ്ട സാഹചര്യം വിശദീകരിക്കാനും ഉന്നതോദ്യോഗസ്ഥര്‍ക്കാവുന്നില്ല. വിഷയത്തില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Content Highlights: fundraising in police for aids awareness class, controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented