തിരുവനന്തപുരം KSRTC യൂണിറ്റിൽനിന്ന് 1.17 ലക്ഷം രൂപ കാണാനില്ല, ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി


ഫെലിക്സ്/ മാതൃഭൂമി ന്യൂസ്

പരിശോധനയിലും കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുമെന്നാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് വ്യക്തമാക്കുന്നത്. 

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സാമ്പത്തിക തിരിമറി നടന്നതായി സംശയം. വരുമാനത്തിൽ നിന്ന് 1.17 ലക്ഷം രൂപ കാണാനില്ല. കെ.എസ്.ആർ.ടി.സി. ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി.

നാല് ദിവസം മുമ്പാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ നിന്നുള്ള കുറവ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.17 ലക്ഷം രൂപയുടെ കുറവുണ്ടെന്ന് കണ്ടെത്തിയത്. യൂണിറ്റ് ഓഫീസർ ഇതുസംബന്ധിച്ച് പരാതി കൈമാറിയതിന് പിന്നാലെയാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിലും കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുമെന്നാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് വ്യക്തമാക്കുന്നത്.



ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റ് മാത്രമായി ഓടിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകിയിരുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ പൊരുത്തക്കേട് ഉണ്ടായിരിക്കുന്നത് എന്നാണ് കെഎസ്ആർടി ജീവനക്കാരുടെ വിശദീകരണം.

Content Highlights: fund missing from thiruvananthapuram ksrtc unit

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented