പി.ബിജു
തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്ന് പരാതി. ഡിവൈഎഫ്ഐ ജില്ലാ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികള്‍ വിഷയത്തില്‍ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് 'റെഡ് കെയര്‍ സെന്ററും' ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയത്.
ഇതിനായി പിരിച്ച 11 ലക്ഷത്തിലധികം രൂപ ആദ്യം കൈമാറിയതായി പറയുന്നു. ഇതില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ആംബുലന്‍സ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. പണം ആംബുലന്‍സ് വാങ്ങാനായി മാറ്റിവെച്ച സമയത്ത് പാളയം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഷാഹിനാണു പണം കൈവശം വച്ചിരുന്നത്. ഷാഹിന്‍ പിന്നീട് ജില്ലാ വൈസ് പ്രസിഡന്റായി.
പ്രശ്നം ഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പാര്‍ട്ടിക്ക് മുമ്പിലെത്തിയ പരാതിയില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
Content Highlights: fund controversy in dyfi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..