മാര്‍ഗനിര്‍ദേശം പാലിക്കാതെ പണപ്പിരിവ്: കീഴ്ഘടകങ്ങള്‍ക്ക് താക്കീതുമായി സി.പി.എം.


രതീഷ് രവി

മുഴുവന്‍ സമയം പ്രവര്‍ത്തിക്കാത്ത ലോക്കല്‍ സെക്രട്ടറിമാരെ മാറ്റും

പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

കൊല്ലം: പാര്‍ട്ടി ഘടകങ്ങള്‍ ഫണ്ട് ശേഖരിക്കുന്നതുസംബന്ധിച്ചു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കീഴ്ഘടകങ്ങള്‍ പാലിക്കുന്നില്ലെന്ന് സി.പി.എം. നേതൃത്വത്തിന്റെ വിമര്‍ശനം. ഇക്കാര്യത്തില്‍ വ്യക്തമായ പരിശോധന പാര്‍ട്ടി ഘടകങ്ങള്‍ നടത്തണമെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച്, വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി 500 രൂപയില്‍ കൂടുതല്‍ വാങ്ങിയാല്‍ ഉപരി കമ്മിറ്റിയെ അറിയിക്കണം. ലോക്കല്‍ കമ്മിറ്റി 3,000 രൂപയിലും ഏരിയ കമ്മിറ്റി 10,000 രൂപയിലും കൂടുതല്‍ ഫണ്ട് ശേഖരിച്ചാല്‍ യഥാക്രമം ഏരിയ, ജില്ലാ കമ്മിറ്റികളെയാണ് അറിയിക്കേണ്ടത്. ഇതു പാലിക്കാത്ത ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. സമീപകാലത്തുണ്ടായ ഫണ്ട് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

ലോക്കല്‍തലത്തിലെ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സി.പി.എം. നേതൃത്വം നിര്‍ദേശിച്ചു. സെക്രട്ടറിമാര്‍ നിര്‍ബന്ധമായും മുഴുവന്‍സമയ പ്രവര്‍ത്തകരാകണം. ഇങ്ങനെയല്ലാത്ത ഇടങ്ങളില്‍ മൂന്നുമാസത്തിനുള്ളില്‍ സംഘടനാചര്‍ച്ച നടത്തി സെക്രട്ടറിമാരെ മാറ്റും. സ്വന്തം ജോലികഴിഞ്ഞ് വൈകുന്നേരങ്ങളില്‍മാത്രം പ്രവര്‍ത്തിക്കുന്ന സെക്രട്ടറിക്ക് സംഘടനാ ഉത്തരവാദിത്വം നിറവേറ്റാനാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശസ്ഥാപനങ്ങളില്‍ ഭരണച്ചുമതലയില്‍ ഇരിക്കുന്നവര്‍ പാര്‍ട്ടി സെക്രട്ടറിമാരായുള്ള സ്ഥലങ്ങളില്‍ പുതിയ സെക്രട്ടറിമാരെ നിശ്ചയിക്കണം.

തദ്ദേശ, സഹകരണബാങ്ക് തിരഞ്ഞെടുപ്പുകളില്‍ ചില ദുഷ്പ്രവണതകള്‍ കണ്ടുവരുന്നതായും പാര്‍ട്ടി വിലയിരുത്തുന്നു. ഒരുതവണ ജയിച്ചവര്‍ക്ക് സംവരണക്രമപ്രകാരം വാര്‍ഡില്‍ മാറ്റമുണ്ടായാല്‍ മറ്റൊരിടത്തുപോയി മത്സരിക്കാനുള്ള താത്പര്യം വര്‍ധിച്ചുവരുന്നുണ്ട്. സഹകരണസ്ഥാപനങ്ങളുടെ പ്രസിഡന്റുപദം ഒരാള്‍ക്ക് രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി നല്‍കരുത് -സി.പി.എം. നേതൃത്വം പറയുന്നു.


Content Highlights: find collection CPM

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented